വാട്സ്ആപ് ഗ്രൂപ്പുകളിലെ നമ്പറുകൾ ദുരുപയോഗം ചെയ്ത് അസഭ്യം പറയൽ: യുവാവ് അറസ്റ്റിൽ

വാട്സ്ആപ് ഗ്രൂപ്പുകളിലെ നമ്പറുകൾ ദുരുപയോഗം ചെയ്ത് അസഭ്യം പറയൽ: യുവാവ് അറസ്റ്റിൽ

കൽപറ്റ: ജില്ല സൈബർ സെല്ലിൽ വിളിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ മാർലി എന്ന വിളിപ്പേരുള്ള കുന്നംകുളം മരത്തൻകോട് സ്വദേശി ഹബീബ് റഹ്മാനാണ് (29) അറസ്റ്റിലായത്. എം.പി, എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും കലക്ടർമാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ച് അസഭ്യം പറഞ്ഞ കേസിൽ ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സൈബർസെല്ലിൽ വിളിച്ച് അസഭ്യം പറഞ്ഞ കേസിലും അറസ്റ്റ് രേഖപ്പെടുത്തിയത്. വാട്സ്ആപ് ഗ്രൂപ്പുകളിലെ മറ്റുള്ളവരുടെ … Read more

മാനന്തവാടി നഗരസഭയിൽ വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പ് ക്യാമ്പ് നാളെ മുതൽ

മാനന്തവാടി നഗരസഭയിൽ വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പ് ക്യാമ്പ് നാളെ മുതൽ

മാനന്തവാടി: നഗരസഭയിൽ വളർത്ത് നായ്ക്കൾക്കുള്ള കുത്തിവെപ്പും ലൈസൻസ് നൽകലും തെരുവ് പട്ടികളെ വന്ധീകരിക്കൽ പരിപാടിയും 22 മുതൽ 29 വരെ നടക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. തെരുവ് പട്ടികളെ വന്ധീകരണത്തിന് ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റും. സന്നദ്ധ സേനക്ക് താല്പര്യമുള്ളവർ നഗരസഭയുമായി ബന്ധപ്പെടണമെന്നും നഗരസഭ അധികൃതർ അറിയിച്ചു. 22ന് പിലാക്കാവ്, കല്ലിയോട്ട് ജങ്ഷൻ, 23ന് കോട്ടകുന്ന് ഗ്രൗണ്ട്, വിൻസെന്റ് ഗിരി, 24ന് ഒണ്ടയങ്ങാടി, ചെറൂർ 26ന് കുറുക്കൻമൂല, ചാലിഗദ്ധ, പയ്യംമ്പള്ളി, 27ന് കൊയിലേരി, വള്ളിയൂർക്കാവ്, 28 ന് … Read more

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

കൽപറ്റ: അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. പോക്സോ കേസിലെ പ്രതിയായ കെ.വി ബിനുവിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കൽപറ്റയിലെ പ്രത്യേക കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാർ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. എ.ബി ചെറിയാൻ, അഡ്വ. ഉമ്മർ കടവൻ എന്നിവർ ഹാജരായി.

വയനാടിന്‍റെ സ്വന്തം സ്റ്റേഡിയം സെപ്റ്റംബർ 26ന് നാടിന് സമർപ്പിക്കും

വയനാടിന്‍റെ സ്വന്തം സ്റ്റേഡിയം സെപ്റ്റംബർ 26ന് നാടിന് സമർപ്പിക്കും

കൽപറ്റ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വയനാട്ടുകാരുടെ ആ സ്വപ്നവും യാഥാര്‍ഥ്യമാവുകയാണ്. ട്രാക്കിലും ഫീൽഡിലുമായി ദേശീയ-അന്തർദേശീയ തലങ്ങളിൽ ഒരുപിടി താരങ്ങളെ സമ്മാനിച്ച വയനാടിന്‍റെ സ്വന്തം സ്റ്റേഡിയം സെപ്റ്റംബർ 26ന് നാടിന് സമർപ്പിക്കും. കൽപറ്റ മുണ്ടേരി മരവയലിൽ നിർമാണം പൂർത്തിയായ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള ജില്ല സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം ആഘോഷമാക്കാനൊരുങ്ങുകയാണ് നാട്. സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചും ഉദ്ഘാടനം സംബന്ധിച്ചുമുള്ള നേരത്തെയുണ്ടായിരുന്ന അവ്യക്തതകളെല്ലാം മാറി സ്റ്റേഡിയം യഥാർഥ്യമായതിന് പിന്നിൽ പ്രവർത്തിച്ചവരെ ഉൾപ്പെടുത്തികൊണ്ടുള്ള വിപുലമായ പരിപാടികളാണ് 26ന് നടക്കുക. ജില്ല സ്പോർട്സ് കൗൺസിലിന്‍റെ … Read more

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികന് പരിക്ക്; ആക്രമണഭീതിയിൽ പൊഴുതന

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികന് പരിക്ക്; ആക്രമണഭീതിയിൽ പൊഴുതന

പൊഴുതന: പൊഴുതനയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്. വേങ്ങത്തോട് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന വർഗീസ് കുഞ്ഞച്ചനാണ് (65) നായുടെ കടിയേറ്റത്. തിങ്കളാഴ്ച രാവിലെ ആറാംമൈൽ പുതിയ റോഡ് പ്രദേശത്ത് നടന്നുപോകുമ്പോൾ കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ വർഗീസിനെ ചികിത്സക്കായി വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങളായി പൊഴുതന പഞ്ചായത്തിൽ നായ്ക്കളുടെ കടിയേറ്റ് അപകടം പതിവാണ്. കുട്ടികളും വയോധികരും വളർത്തു മൃഗങ്ങളും ഉൾപ്പെടെ നിരവധി പേരാണ് ആക്രമണത്തിന് ഇരയാവുന്നത്. ആറു മാസത്തിനിടെ പഞ്ചായത്തില്‍ എട്ടു … Read more

ബൈക്ക് മോഷ്ടിച്ച് അഗ്നിക്കിരയാക്കിയ കേസിലെ മുഖ്യപ്രതി പിടിയിൽ

ബൈക്ക് മോഷ്ടിച്ച് അഗ്നിക്കിരയാക്കിയ കേസിലെ മുഖ്യപ്രതി പിടിയിൽ

വൈത്തിരി: ബൈക്ക് മോഷ്ടിച്ച് കത്തിച്ച സംഭവത്തിൽ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. കോളിച്ചാൽ ഉകേരി വീട്ടിൽ ഷാനവാസി (18)നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പതിനാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. വൈത്തിരി സ്വദേശിയായ സാജൻ കെ.സി എന്നയാളുടെ ബൈക്ക് വൈത്തിരി കരിമ്പൻകണ്ടി പ്രദേശത്ത് കത്തിനശിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ പി. സത്യൻ, സലീം, പൊലീസ് ഉദ്യോഗസ്ഥരായ രാകേഷ് കൃഷ്ണൻ, താഹിർ, … Read more

വൈത്തിരിയിൽ വൻ തീപ്പിടിത്തം; രണ്ട് കടകൾ കത്തിനശിച്ചു

വൈത്തിരിയിൽ വൻ തീപ്പിടിത്തം; രണ്ട് കടകൾ കത്തിനശിച്ചു

വൈത്തിരി: വയനാട് വൈത്തിരിയിൽ വൻ തീപ്പിടിത്തം. ടൗണിലെ പെയിന്‍റ് കടയായ മേമന ട്രേഡേഴ്സ്, തൊട്ടടുത്ത സ്പെയർ പാർട്സ് കടയായ ഷബീബ ഓട്ടോ സ്പെയർസ് എന്നീ സ്ഥാപനങ്ങളിലാണ് തീപടർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കൽപ്പറ്റയിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കുകയാണ്. കടകൾ രണ്ടും പൂർണമായി കത്തിനശിച്ചു. മറ്റു കടകളിലേക്ക് തീ വ്യാപിക്കുന്നത് തടയാനായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി.

വ്യാപാര സ്ഥാപനത്തിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി

വ്യാപാര സ്ഥാപനത്തിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി

കമ്പളക്കാട്: വ്യാപാര സ്ഥാപനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി ഉൽപന്നങ്ങൾ പിടികൂടി. വയനാട് എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ നിർദേശത്തെ തുടർന്ന് കൽപറ്റ റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കമ്പളക്കാട് കോംപ്ലക്സ് റോഡിലെ ബിസ്മി സ്റ്റോറിൽ നിന്നും നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്. 780 ഹാൻസ്, 102 കൂൾ ലിപ് എന്നിവയാണ് സംഘം പിടികൂടിയത്. സംഭവത്തിൽ കടയുടമ അഷ്റഫ് അട്ടശേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ലഹരി ഉപപ്പന്നങ്ങൾ വിറ്റത് ചൂണ്ടിക്കാട്ടി കടയുടെ ലൈസൻസ് … Read more