സ്റ്റുഡന്റ് കൗൺസിലർ വയനാട് ജില്ല
കൽപറ്റ ∙ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന 5 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗൺസിലർ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 22ന് 10.30ന് കലക്ടറേറ്റ് സമ്മേളന ഹാളിൽ. എംഎ സൈക്കോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗൺസലിങ്) യോഗ്യതയുള്ള 25 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്റ്റുഡന്റ് കൗൺസലിങ് സർട്ടിഫിക്കറ്റ് ഡിപ്ലോമയുള്ളവർക്കും യോഗ്യതയുള്ള പട്ടികവർഗ വിഭാഗക്കാർക്കും മുൻഗണന.
കോഴി ഫാം വിഷയം; ഉടമ കലക്ടർക്ക് പരാതി നൽകി
പുൽപള്ളി: നിയമാനുസൃതമായ എല്ലാ അനുമതികളോടെയും പ്രവർത്തിക്കുന്ന കോഴി ഫാം അടച്ചുപൂട്ടിക്കാനുള്ള നീക്കത്തിനെതിരെ കോഴി ഫാം ഉടമയായ പെരിക്കല്ലൂർ പെരുമ്പിൽ ലിജി ജോസ് കലക്ടർക്ക് പരാതി നൽകി. പെരിക്കല്ലൂരിൽ പ്രവർത്തിക്കുന്ന ഫാം പൂട്ടണം എന്നാവശ്യപ്പെട്ട് അയൽവാസി തെങ്ങിനുമുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഫാമിനെക്കുറിച്ച് പരിസര പ്രദേശത്തെ മറ്റാർക്കും പരാതി ഇല്ലെന്നും അവർ പറഞ്ഞു. അഞ്ച് ലക്ഷം രൂപ പിന്നാക്ക വികസന കോർപറേഷനിൽ നിന്നും വായ്പയെടുത്താണ് ഫാം നിർമിച്ചത്. ആ സമയത്ത് ഫാമിൽ നിന്നും നൂറു മീറ്റർ അകലെ … Read more
അദ്ധ്യാപക ഒഴിവ്
അദ്ധ്യാപക ഒഴിവ് കോട്ടത്തറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 19ന് 10.30ന്. മീനങ്ങാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 19ന് 10ന്. ചീരാൽ ∙ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി അധ്യാപക താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 19ന്10.30ന്. 04936 262217. പരിയാരം ∙ ഗവ. ഹൈസ്‌കൂളിൽ എച്ച്എസ്ടി മലയാളം താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച … Read more
കാരാപ്പുഴ റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ഒരു മരണം; രണ്ടു പേർ രക്ഷപെട്ടു
കാരാപ്പുഴ റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ രക്ഷപ്പെട്ടു. അമ്പലവയലിലെ ഓട്ടോ ഡ്രൈവര്‍ നെല്ലാറച്ചാല്‍ നടുവീട്ടില്‍ ഗിരീഷാണ്(32) മരിച്ചത്. റിസര്‍വോയറിലെ വ്യൂ പോയിന്റിനു സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കുട്ടത്തോണിയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
തണ്ണീർത്തട നിയമലംഘനം ആരോപിച്ച് സിപിഐ മാർച്ച്
തണ്ണീർത്തട നിയമം ലംഘിച്ചുള്ള ഭൂമി കയ്യേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ലൈഫ് ഭവന പദ്ധതിയിൽ വീടു നിർമിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചും സിപിഐ നൂൽപുഴ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. തണ്ണീർത്തട നിയമലംഘനം നടത്തിയ എല്ലാ നിർമിതികളും പൊളിച്ചുമാറ്റണമെന്നും ഭൂരഹിതർക്കും ഭവന രഹിതർക്കും വീടു നിർമാണ അനുമതി നൽകണമെന്നും സമരക്കാർ ആവശ്യമുന്നയിച്ചു. ലൈഫ് ഗുണഭോക്താക്കൾക്ക് 5 സെന്റ് വരെ നികത്താനുള്ള അനുമതി സർക്കാർ നൽകിയതാണെന്നും കോടതി അതു ശരിവച്ചതാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. ധർണ സിപിഐ ബത്തേരി മണ്ഡലം … Read more
കടുവപ്പേടിക്ക് താൽക്കാലികാശ്വാസം; പനവല്ലിയിൽ കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു
മാനന്തവാടി: പ്രദേശത്തുകാരുടെ കടുവപ്പേടിക്ക് താൽക്കാലികാശ്വാസം. പനവല്ലിയിൽ കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണമുണ്ടായ ആദണ്ടയിലാണ് കൂടുസ്ഥാപിച്ചത്. കാപ്പിത്തോട്ടത്തിൽനിന്ന് അൽപം മാറി സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് കൂട് സ്ഥാപിച്ചത്. നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, റേഞ്ച് ഓഫിസർമാരായ കെ. രാകേഷ്, ആഷിഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാരായ അബ്ദുൽ ഗഫൂർ, ജയേഷ് ജോസഫ് എന്നിവരുടെ മേൽനോട്ടത്തിലാണ് വനപാലകർ കൂട് … Read more
കോഴി ഫാം ദുരിതം വിതക്കുമെന്ന പരാതിയിൽ തീർപ്പുണ്ടാക്കിയില്ല; വീണ്ടും ആത്മഹത്യ ഭീഷണി
പുൽപള്ളി: കോഴി ഫാം ദുരിതം വിതക്കുമെന്ന പരാതിയിൽ തീർപ്പുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് കർഷകൻ രണ്ടാംതവണയും തെങ്ങിൻ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പെരിക്കല്ലൂർ മൂന്നുപാലത്തെ വീടിനോട് ചേർന്ന് കോഴി ഫാം നടത്തുന്നതിനെതിരെയാണ് വെള്ളിയാഴ്ച രാവിലെ ചന്ദ്രൻപുരക്കൽ മോഹനൻ തെങ്ങിൻമുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഈ മാസം അഞ്ചിന് തെങ്ങിൻമുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. തുടർന്ന് പൊലീസ്, പഞ്ചായത്ത് അധികൃതരുടെ ഉറപ്പിന്മേൽ തെങ്ങിൽനിന്നും ഇറങ്ങി. അന്ന് 10 ദിവസത്തേക്ക് ഫാമിന് സ്റ്റേ അനുവദിച്ചിരുന്നു. വീടിനോട് ചേർന്നുള്ള കോഴിഫാമിൽനിന്നുള്ള … Read more