ഗ്രാമപഞ്ചായത്ത് മാലിന്യം തള്ളുന്നത് ചുണ്ടേൽ അങ്ങാടിയിൽ
വൈത്തിരി: ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ശേഖരിച്ച മാലിന്യം മുഴുവൻ തള്ളുന്നത് ചുണ്ടേൽ അങ്ങാടിയോടു ചേർന്ന സ്ഥലത്ത്. അടുത്തിടെ പൊളിച്ചു നീക്കിയ പഞ്ചായത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം നിന്നിരുന്ന സ്ഥലത്താണ് മാലിന്യ നിക്ഷേപം. എട്ടു ഷട്ടറുകളുള്ള കെട്ടിടത്തിലും പൊതു ശൗചാലയത്തിന്റെ മുകളിലും ശുചിത്വ മിഷൻ നിൽക്കുന്ന കെട്ടിടം മുഴുവനായും മാലിന്യം ചാക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദ്രവിച്ചുതുടങ്ങിയ ചാക്കുകൾ നിരത്തിയിരിക്കുന്നതിനോട് ചേർന്നുള്ള സ്ഥലത്ത് കൊതുകുകളും മലിനജലവും നിറഞ്ഞിട്ടുണ്ട്. മാലിന്യചാക്കുകൾ കിടക്കുന്നതിനോട് ചേർന്നാണ് എൻ.എസ് ഹോസ്പിറ്റൽ, ചുണ്ടേൽ വില്ലേജ് … Read more