പുൽപള്ളിയിൽ എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ

പുൽപള്ളിയിൽ എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ

പുൽപള്ളി: എം.ഡി.എം എയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. പുൽപള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.ആർ. മനോജും സംഘവും ദേവർഗദ്ദയിൽ നടത്തിയ പരിശോധനയിലാണ് പുൽപള്ളി ചെറ്റപ്പാലം പൂളക്കൽ നെബിൻ (18), മരക്കടവ് വട്ടത്തൊട്ടിയിൽ ആൽബിൻ (18) എന്നിവർ പിടിയിലായത്. ഇവരിൽ നിന്നും 0.470 ഗ്രാം എം. ഡി.എം.എ പിടികൂടി. എസ്.ഐ കെ.വി. ബെന്നി, സി.പി.ഒമാരായ ദേവജിത്ത്, അബ്ദുൽ നാസർ, പ്രജീഷ്, അയ്യപ്പൻ, പ്രവീൺ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

പാലവും റോഡുകളും തകർന്നു; ശവപ്പെട്ടി സ്ഥാപിച്ച് നാട്ടുകാരുടെ പ്രതിഷേധം

പാലവും റോഡുകളും തകർന്നു; ശവപ്പെട്ടി സ്ഥാപിച്ച് നാട്ടുകാരുടെ പ്രതിഷേധം

പനമരം: പനമരം-നടവയൽ പാലത്തിന്റെയും സംസ്ഥാന പാതയുൾപ്പെടെയുള്ള പ്രധാന റോഡുകളുടേയും ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി ചെറിയ പാലത്തിന് മുകളിൽ ശവപ്പെട്ടി സ്ഥാപിച്ചു. പനമരം നെല്ലാറാട്ട് കവലയിൽ നിന്ന് വാമൂടിക്കെട്ടി റീത്തുമേന്തി പ്രകടനവുമായെത്തിയ പ്രവർത്തകർ പനമരം-നടവയൽ റോഡിലെ പാടെ തകർന്ന് നിലംപൊത്തൽ ഭീഷണിയിലായ പാലത്തിന് മുകളിൽ ശവപ്പെട്ടി സ്ഥാപിക്കുകയായിരുന്നു. ശവപ്പെട്ടിക്ക് മുകളിൽ റീത്തുവെച്ചും സമിതി പ്രതിഷേധിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ തൂണുകളും കൈവരികളും തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെ റോഡും പാലവും സന്ദർശിച്ച് … Read more

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ … Read more

വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്തു

വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്തു

മാനന്തവാടി∙ വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് നേതാവ് സലീമിന്റെ ടയറുകടയിൽനിന്ന് 4 വടിവാൾ പിടിച്ചെടുത്തത്. സലീമിനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫിസിലും പരിശോധന നടത്തി. പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. സംശയപ്പട്ടികയിലുള്ളവരുടെ വീടുകളിൽ ആവശ്യമെങ്കിൽ റെയ്ഡ് നടത്തണമെന്ന് എല്ലാ സ്റ്റേഷനുകളിലും വിവരം ലഭിച്ചിട്ടുണ്ട്.

ലഹരിമാഫിയകൾക്കെതിരെ പോരാടാൻ സ്കൂൾ വിദ്യാർഥികളോട് ആഹ്വാനം ചെയ്ത് ഐ.എം. വിജയൻ

ലഹരിമാഫിയകൾക്കെതിരെ പോരാടാൻ സ്കൂൾ വിദ്യാർഥികളോട് ആഹ്വാനം ചെയ്ത് ഐ.എം. വിജയൻ

കൽപറ്റ: സമൂഹത്തിൽ പടർന്നു പിടിക്കുന്ന ലഹരിമാഫിയകൾക്കെതിരെ പോരാടാൻ സ്കൂൾ വിദ്യാർഥികളോട് ആഹ്വാനം ചെയ്ത് മുൻ ഇന്ത്യൻ ഫുട്ബോൾ താരവും സർക്കാറിന്റെ ലഹരി വിരുദ്ധ പദ്ധതിയായ യോദ്ധാവിന്റെ പ്രമോട്ടറുമായ ഐ.എം.വിജയൻ. കബനിഗിരി നിർമ്മല ഹൈസ്കൂളിൽ യോദ്ധാവ് പദ്ധതി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ വലയിലേക്ക് നയിക്കുന്ന വ്യക്തികളിൽ നിന്നും ലഹരിവസ്തുക്കളിൽ നിന്നും അകന്നു നിൽക്കണമെന്നും, കായിക വിനോദത്തെ ലഹരിയാക്കണമെന്നും അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെട്ടു. സ്കൂൾ കായിക മേളയിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തും വിദ്യാർഥികൾ ക്കൊപ്പം സെൽഫിയെടുത്തും … Read more

പുൽപള്ളിയിലെ റിസോർട്ടിൽ ലഹരിപാർട്ടി; യുവാക്കൾ പിടിയിൽ

പുൽപള്ളിയിലെ റിസോർട്ടിൽ ലഹരിപാർട്ടി; യുവാക്കൾ പിടിയിൽ

പുൽപള്ളി: പുൽപള്ളിയിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത് ലഹരി പാർട്ടി നടത്തിയ ഒമ്പത് യുവാക്കൾ പൊലീസ് പിടിയിലായി. ഇവരിൽനിന്ന് 2.42 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. വടകര കോട്ടപ്പള്ളി സ്വദേശികളായ പയിങ്ങാട്ട് ബിവിന്‍ (32), കിഴക്കേച്ചാലില്‍ നിധീഷ് (27), മാളികത്താഴെ വീട്ടില്‍ മിഥുന്‍ (29), പുത്തന്‍കോയിലോത്ത് വിഷ്ണു (27), വാനക്കണ്ടിപ്പൊയില്‍ അക്ഷയ് (26), വള്ളിയാട് വിഷ്ണു (26), വരവുകണ്ടിയില്‍ സംഗീത് (29), വള്ളിയാട് ജിതിന്‍ (31), വള്ളിയാട് റെജീഷ് (32) എന്നിവരാണ് പിടിയിലായത്. ഇവരെത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. … Read more

കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവുമായി യുവാവ് പിടിയിൽ

മീനങ്ങാടി: മീനങ്ങാടി 54ൽ കഞ്ചാവുമായി യുവാവ് പിടിയിൽ. 15.61 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കാരച്ചാൽ തെച്ചുവട്ടപ്പാറ ഹൗസിൽ അഭിജിത്ത് (29) ആണ് അറസ്റ്റിലായത്.

റേഷന്‍ വിതരണം: അനര്‍ഹരെ പുറത്താക്കാൻ ‘ഓപറേഷന്‍ യെല്ലോ’ തുടങ്ങി

റേഷന്‍ വിതരണം: അനര്‍ഹരെ പുറത്താക്കാൻ ‘ഓപറേഷന്‍ യെല്ലോ’ തുടങ്ങി

കൽപറ്റ: അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച ‘ഓപറേഷന്‍ യെല്ലോ’ പദ്ധതി ജില്ലയില്‍ തുടങ്ങി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ്. പദ്ധതിയുടെ ഭാഗമായി, പൊതുവിതരണ വകുപ്പിന്‍റെ മൊബൈല്‍ (9188527301), ടോള്‍ ഫ്രീ (1967) നമ്പറുകളിലും ജില്ല സപ്ലൈ ഓഫിസ് നമ്പറിലും (04936 202273) അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ … Read more