ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തു; വയനാട്ടിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

Spread the News
ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തു; വയനാട്ടിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

വയനാട്: ലോഡ്ജിൽ മുറിയെടുത്ത് യുവാവി​ന്റെ ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നുമാണ് രമേശന്റെ പരാതി.

വയനാട് കൽപറ്റയിലാണ് സംഭവം. ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ രമേശനെ പൊലീസ് പുറത്തെത്തിച്ചു. അനുനയിപ്പിച്ച് പിൻതിരിപ്പിക്കാനാണ് പൊലീസും ഫയർഫോഴ്സും ശ്രമിച്ചത്. കൽപ്പറ്റ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.(rameshan lottery kalpatta)

Leave a Comment