വയനാട് മെഡിക്കൽ കോളജ്; അട്ടിമറിച്ചത് ജില്ല ഭരണകൂടമെന്ന് ആക്ഷൻ കമ്മിറ്റി
കൽപറ്റ: മടക്കിമലയിൽ നിർമിക്കാനിരുന്ന ജിനചന്ദ്ര സ്മാരക വയനാട് സർക്കാർ മെഡിക്കൽ കോളജ് അട്ടിമറിച്ചത് ജില്ല ഭരണകൂടമാണെന്നും ഉദ്യോഗസ്ഥ ലോബിയാണ് ഇതിന് പിന്നിലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. വയനാട്ടിലെ എല്ലാവിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ മടക്കിമലയിലെ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ സൗജന്യ ഭൂമിയിൽ മെഡിക്കൽ കോളജ് തുടങ്ങണമെന്നാവശ്യപ്പെട്ടുള്ള സമര പരിപാടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്നാം ഘട്ടമായി ഒക്ടോബർ പത്തിന് രാവിലെ പത്തു മുതൽ കലക്ടറേറ്റിന് മുന്നിൽ റിലേ നിരാഹാര സത്യാഗ്രഹ സമരം ആരംഭിക്കും. സത്യാഗ്രഹ സമരത്തിന്റെ … Read more