വയനാട് രാജ്യത്തെ മികച്ച ജില്ല പഞ്ചായത്ത്
കൽപറ്റ: രാജ്യത്തെ ഏറ്റവും മികച്ച ജില്ല പഞ്ചായത്തിന് ആന്ധ്രപ്രദേശിലെ തിരുപ്പതി അക്കാദമി ഓഫ് ഗ്രാസ്റൂട്ട് സ്റ്റഡീസ് ആൻഡ് റിസര്‍ച് ഓഫ് ഇന്ത്യ നല്കുന്ന രാജീവ് ഗാന്ധി അവാര്‍ഡിന് വയനാട് ജില്ല പഞ്ചായത്ത് അര്‍ഹമായി. 2023ല്‍ ജില്ല പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് വയനാടിനെ തിരഞ്ഞെടുത്തത്. മുന്‍ ലോക്സഭ സെക്രട്ടറി ഡോ. സുഭാഷ് സി. കാശ്യപ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡിനായി വയനാടിനെ തിരഞ്ഞെടുത്തത്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് കൂട്ടായ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണെന്നും ജില്ല പഞ്ചായത്ത് … Read more