കനത്ത മഴ; വാകേരി മേഖലയിൽ വെള്ളം കയറി

കനത്ത മഴ; വാകേരി മേഖലയിൽ വെള്ളം കയറി

കേണിച്ചിറ: വെള്ളിയാഴ്ച വൈകീട്ട് ജില്ലയിലുണ്ടായ ശക്തമായ മഴയിൽ വാകേരി, നെയ്ക്കുപ്പ മേഖലയിൽ വെള്ളം കയറി. വൈകീട്ട് വാകേരി, മണ്ണുണ്ടി, കൂടല്ലൂർ, മൂടക്കൊല്ലി ഭാഗത്തുണ്ടായ ശക്തമായ മഴയിൽ നരസിപുഴ കരകവിഞ്ഞു. കേണിച്ചിറ താഴത്തങ്ങാടി പാലത്തിൽ വെള്ളം കയറി പുൽപള്ളി- കേണിച്ചിറ റൂട്ടിൽ വെള്ളിയാഴ്ച രാത്രി ഗതാഗതം തടസ്സപ്പെട്ടു. പാലക്കുറ്റി പാലത്തിന് സമീപം വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയതോടെ നെയ്ക്കുപ്പ കോളനിയിലെ കുടുംബങ്ങളെ കേണിച്ചിറ പൊലീസ് എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഞാറ്റാടി, കോളേരി, കേണിച്ചിറ താഴത്തങ്ങാടി, നെയ്ക്കുപ്പ … Read more

വയനാട്ടിലെ ഈ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട്ടിലെ ഈ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ചീരാലിലെ കടുവ പ്രശ്നവുമായി ബന്ധപ്പെട്ട് ചീരാൽ വില്ലേജിലെ മദ്രസകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ ഊർജ്ജിത ശ്രമം ആരംഭിച്ചു. മയക്കുവെടി വെച്ച്‌ പിടികൂടാൻ ആർആർടി സംഘം പ്രദേശത്ത്‌ വ്യാപക തിരച്ചിൽ നടത്തുകയാണ്‌. അതിനിടെ പ്രദേശത്ത്‌ വീണ്ടും കടുവയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചു. മൂന്നാഴ്ചയായി തുടരുകയാണ്‌ ചീരാലിലെ കടുവാ ഭീതി. ഇതിനിടെ കൊല്ലപ്പെട്ടത്‌ എട്ട്‌ വളർത്തുമൃഗങ്ങൾ. പരിക്കേറ്റവ നിരവധി. ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക്‌ പിന്നാലെ … Read more

കഞ്ചാവുമായി രണ്ട് യുവാക്കൾ വെള്ളമുണ്ട പോലീസിന്റെ പിടിയിൽ

കഞ്ചാവുമായി രണ്ട് യുവാക്കൾ വെള്ളമുണ്ട പോലീസിന്റെ  പിടിയിൽ

വെള്ളമുണ്ട: കഞ്ചാവ് വിൽപനക്കാരായ രണ്ട് യുവാക്കളെ വെള്ളമുണ്ട പൊലീസ് പിടികൂടി. തരുവണ പുലിക്കാട് കുളപ്പുറത്ത്‌ ഹൗസിൽ അബ്ദുൽ നാസർ, പടിഞ്ഞാറത്തറ പതിനാറാം മൈൽ തയ്യുള്ളതിൽ വീട്ടിൽ അതുൽ എന്നിവരാണ് അറസ്റ്റിലായത്. തരുവണ ആറുവാൾ അടിവാരത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് വയനാട്ടിലെത്തിച്ച് വിൽപന നടത്തുന്നവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. വെള്ളമുണ്ട സബ് ഇൻസ്പെക്ടർ രാജീവ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാഹുൽ ഹമീദ്, ഷിനു റോഷൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

കൃഷി ഓഫിസുകളിൽ ഇന്റേൺഷിപ്

കൃഷി ഓഫിസുകളിൽ ഇന്റേൺഷിപ്

കൃഷി ഇന്റേൺഷിപ് കൽപറ്റ ∙ പടിഞ്ഞാറത്തറ, കൽപറ്റ, വെങ്ങപ്പള്ളി, തരിയോട് കൃഷി ഓഫിസുകളിലും കൽപറ്റ കൃഷി അസി. ഡയറക്ടർ ഓഫിസിലും ഇന്റേൺഷിപ് ചെയ്യുന്നതിന് അവസരം. വിഎച്ച്എസ്ഇ (കൃഷി) ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 2023 മാർച്ച് വരെ പ്രതിമാസം 2500 രൂപ നിരക്കിലാണ് ഇന്റേൺഷിപ് പ്രദേശവാസികൾക്കു മുൻഗണന. 17നു മുൻപ് അപേക്ഷിക്കണം. 04936 207544.

മരുന്നിന് ഗുണനിലവാരമില്ലെന്നത് അടിസ്ഥാനരഹിതം; ഫാർമാഫെഡ്

മരുന്നിന് ഗുണനിലവാരമില്ലെന്നത് അടിസ്ഥാനരഹിതം; ഫാർമാഫെഡ്

കൽപറ്റ: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകൾ ഗുണനിലവാരം ഇല്ലെന്ന പ്രചരണം തെറ്റാണെന്ന് ഫാർമാഫെഡ് ഭാരവാഹികൾ പറഞ്ഞു. കെ.എസ്.ഡി.പിയിൽ നിർമിക്കുന്നതും അല്ലാത്തതുമായ 284 ഓളം മരുന്നുകളാണ് സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നത്. കേരളാ മെഡിക്കൽ സർവിസ് കോർപറേഷൻ വഴിയാണ് മരുന്നുകൾ വിതരണത്തിൽ എത്തുന്നത്. നിലവാരം ഇല്ലാത്ത ഒരു മരുന്നും രോഗികൾക്ക് നൽകേണ്ട സ്ഥിതിയുണ്ടാകില്ല. കോന്നിയിൽ ലബോറട്ടറിയുടെ പ്രവർത്തനം ആരംഭിച്ചതിനാൽ മരുന്നുകളുടെ ഗുണനിലവാര പരിശോധന വേഗത്തിലായിട്ടുണ്ട്. കണ്ണൂരിൽ തുടങ്ങാൻ പോകുന്ന ലബോറട്ടറിയുടെ നിർമാണം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും … Read more

ആർ.ടി.ഒ പരിശോധന; 54 ബസുകളിൽ ക്രമക്കേട് കണ്ടെത്തി

ആർ.ടി.ഒ പരിശോധന; 54 ബസുകളിൽ ക്രമക്കേട് കണ്ടെത്തി

കൽപറ്റ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ 54 കോൺട്രാക്ട് കാര്യേജ് ബസുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഉടമകൾക്കെതിരെ പിഴ ശിക്ഷയുൾപ്പെടെ കർശന നടപടികൾ സ്വീകരിച്ചു. സ്പീഡ് ഗവർണർ വിഛേദിച്ച് സർവീസ് നടത്തിയ ഏഴ് ബസുകളുടെ ഫിറ്റ്നസ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവ റദ്ദാക്കിയതായി ആർ.ടി.ഒ അധികൃതർ അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അനൂപ് വർക്കിയുടെ നിർദേശനുസരണം എം.വി.ഐ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എ.എം.വി.ഐമാരായ ഗോപീകൃഷ്ണൻ, റെജി സുജിത്, സൗരഭ്, സുമേഷ് എന്നിവരും പരിശോധന … Read more

റിസോർട്ടിലെ പീഡനം; സ്ത്രീകളടക്കം ആറുപേർ റിമാൻഡിൽ

റിസോർട്ടിലെ പീഡനം; സ്ത്രീകളടക്കം ആറുപേർ റിമാൻഡിൽ

വൈത്തിരി: പൂഞ്ചോലയിലെ സ്വകാര്യ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു സ്ത്രീകളടക്കം ആറുപേരെ വൈത്തിരി പൊലിസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കാപ്പുമ്മൽ വീട്ടിൽ മുജീബ് റഹ്മാൻ (32), വടകര വില്യാപ്പള്ളി ഉറൂളി ഹൗസിൽ ഷാജഹാൻ (42), തമിഴ്നാട് തിരുപ്പൂർ ചാമുണ്ഡിപുരം സ്വദേശിനി ശരണ്യ (33), തിരുവനന്തപുരം പാറശ്ശാല സ്വദേശിനി ഭദ്ര (മഞ്ജു -38), തളിപ്പുഴ മാമ്പറ്റ പറമ്പിൽ ഹൗസിൽ അനസ് (27), താഴെ അരപ്പറ്റ പൂങ്ങാടൻ ഹൗസിൽ ഷാനവാസ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ … Read more

മാനന്തവാടിയിൽ അരക്കോടി രൂപ കുഴൽപണം പിടിച്ചു

മാനന്തവാടിയിൽ  അരക്കോടി രൂപ കുഴൽപണം പിടിച്ചു

മാനന്തവാടി: തോൽപെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയിൽനിന്ന് അരക്കോടി രൂപ കുഴൽപണം പിടിച്ചു. മധുര സൗത്ത് മാസി സ്ട്രീറ്റിൽ പൂക്കാറ ലൈനിൽ ദക്ഷിണാമൂർത്തിയുടെ മകൻ വിജയ്ഭാരതി (40) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് സ൪ക്കിൾ പാർട്ടിയു൦ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയു൦ ചേർന്ന് നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന PY 05 F 6348 എസ്.എ.എം ബസിലെ … Read more