

അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ പട്ടികജാതി പട്ടിവർഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന വനം, കൃഷിഭൂമി, പഠനമുറി, ശുചിമുറി, വീട് അറ്റകുറ്റപ്പണി, ഭൂമി എന്നീ പദ്ധതികൾക്കായി പട്ടികജാതി ദുർബല വിഭാഗക്കാരിൽ നിന്നും (വേടൻ, നായാടി, കള്ളാടി, ചക്ലിയൻ, അരുന്ധതിയാർ ജാതിയിൽ പെടുന്നവർ മാത്രം) അപക്ഷേ ക്ഷണിച്ചു. ഗുണഭോക്താക്കൾ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിൽ 31നു മുൻപ് അപേക്ഷ സമർപ്പിക്കണം. വനം, ഭൂമി പദ്ധതികൾക്ക് ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരായിരിക്കണം. മറ്റുള്ള പദ്ധതികൾക്ക് ഗ്രാമസഭാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കു മുൻഗണന.