വയനാട്ടിലെ ഈ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Spread the News
വയനാട്ടിലെ ഈ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ചീരാലിലെ കടുവ പ്രശ്നവുമായി ബന്ധപ്പെട്ട് ചീരാൽ വില്ലേജിലെ മദ്രസകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ ഊർജ്ജിത ശ്രമം ആരംഭിച്ചു. മയക്കുവെടി വെച്ച്‌ പിടികൂടാൻ ആർആർടി സംഘം പ്രദേശത്ത്‌ വ്യാപക തിരച്ചിൽ നടത്തുകയാണ്‌. അതിനിടെ പ്രദേശത്ത്‌ വീണ്ടും കടുവയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചു. മൂന്നാഴ്ചയായി തുടരുകയാണ്‌ ചീരാലിലെ കടുവാ ഭീതി.
ഇതിനിടെ കൊല്ലപ്പെട്ടത്‌ എട്ട്‌ വളർത്തുമൃഗങ്ങൾ. പരിക്കേറ്റവ നിരവധി. ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക്‌ പിന്നാലെ കടുവയെ പിടികൂടാൻ വനം വകുപ്പ്‌ നടത്തുന്ന ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. മൂന്ന് കൂടുകൾ സ്ഥാപിച്ചെങ്കിലും കടുവ കുടുങ്ങിയിട്ടില്ല. അതേസമയം ഇടക്കിടെയുള്ള ആക്രമണങ്ങൾ തുടരുകയാണ്‌.

Leave a Comment