ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ മോഷണം; പ്രതി പിടിയിൽ
കൽപറ്റ: കൽപറ്റ ബിവറേജ് കോർപറേഷന്റെ പ്രിമീയം ഔട്ട്ലെറ്റിൽ ഹെൽമറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. മുട്ടിൽ അടുവാടിവയൽ സ്വദേശി കുളത്തിൽവീട്ടിൽ രാജേന്ദ്രനെ (46) ആണ് കൽപറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. ഹെൽമറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ഔട്ട്ലെറ്റിലെ ജീവനക്കാർ കൽപറ്റ പൊലീസിന് കൈമാറിയിരുന്നു. രണ്ടുദിവസങ്ങളിലായി മൂന്നുകുപ്പി വിലകൂടിയ വിദേശ മദ്യം മോഷ്ടിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്. ഹെൽമറ്റും കോട്ടും ധരിച്ചെത്തിയ ഇയാൾ മദ്യം ശരീരത്തിലൊളിപ്പിച്ചാണ് ബിൽ അടക്കാതെ … Read more