ചി​കി​ത്സ കി​ട്ടാ​തെ ക​ർ​ഷ​ക​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത് വേ​ദ​നാ​ജ​ന​കം -രാ​ഹു​ൽ ഗാ​ന്ധി

Spread the News
ചി​കി​ത്സ കി​ട്ടാ​തെ ക​ർ​ഷ​ക​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത് വേ​ദ​നാ​ജ​ന​കം -രാ​ഹു​ൽ ഗാ​ന്ധി

ക​ൽ​പ​റ്റ: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മാ​ന​ന്ത​വാ​ടി പു​തു​ശ്ശേ​രി​യി​ലെ ക​ർ​ഷ​ക​ൻ തോ​മ​സ് മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച് ഏ​ത് അ​ടി​യ​ന്തര സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​ന് സു​സജ്ജ​മാ​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി എം.​പി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.

സു​സ​ജ്ജ​മാ​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​രു​ന്നെ​ങ്കി​ൽ സ​ഹോ​ദ​ര​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ടി​ല്ലെ​ന്നാ​ണ് തോ​മ​സി​ന്റെ സ​ഹോ​ദ​ര​ൻ ബൈ​ജു ഊ​ന്നി​പ്പ​റ​ഞ്ഞ​ത്. മ​നു​ഷ്യ- മൃ​ഗ സം​ഘ​ട്ട​ന​ത്തി​ന്റെ മേ​ഖ​ല​യി​ൽ മ​തി​യാ​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​ന്റെ​യും ആ​ത്യ​ന്തി​ക ന​ഷ്ടം എ​ത്ര ഭീ​മ​മാ​ണെന്ന് ഇ​ത് കാ​ണി​ക്കു​ന്നു.

വ​യ​നാ​ട്ടി​ലെ മ​നു​ഷ്യ-​മൃ​ഗ സം​ഘ​ട്ട​ന​ങ്ങ​ൾ കുറക്കുന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽ​കു​ന്നു​വെ​ന്നും എം.​പി വ്യ​ക്ത​മാ​ക്കി.

Leave a Comment