ചെന്നലോട്: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ജില്ലയിലെ പ്രമുഖ മാനസിക രോഗാശുപത്രിയായ ലൂയിസ് മൗണ്ട് ആശുപത്രിയുടെ സഹകരണത്തോടെ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. റോസ് മാത്യു അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിൻസൺ, ലൂയിസ് മൗണ്ട് കോൺവെൻ്റ് മദർ സുപ്പിരിയർ സിസ്റ്റർ റോസ് മരിയ, അൻവിൻ സോയി, ജിനേഷ്, സിസ്റ്റർ ആൻ മരിയ, കുര്യൻ പായിക്കാട്ട്, ഇ എം സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ശുചീകരണത്തിന് സൈക്കോളജി, സോഷ്യൽ വർക്ക് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകി.