മാനന്തവാടിയിൽ അരക്കോടി രൂപ കുഴൽപണം പിടിച്ചു

മാനന്തവാടിയിൽ  അരക്കോടി രൂപ കുഴൽപണം പിടിച്ചു

മാനന്തവാടി: തോൽപെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയിൽനിന്ന് അരക്കോടി രൂപ കുഴൽപണം പിടിച്ചു. മധുര സൗത്ത് മാസി സ്ട്രീറ്റിൽ പൂക്കാറ ലൈനിൽ ദക്ഷിണാമൂർത്തിയുടെ മകൻ വിജയ്ഭാരതി (40) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് സ൪ക്കിൾ പാർട്ടിയു൦ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയു൦ ചേർന്ന് നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന PY 05 F 6348 എസ്.എ.എം ബസിലെ … Read more

കഞ്ചാവുമായി യുവാവ് മുത്തങ്ങയിൽ പിടിയിൽ

കഞ്ചാവുമായി യുവാവ് മുത്തങ്ങയിൽ പിടിയിൽ

സുൽത്താൻ ബത്തേരി: കഞ്ചാവുമായി മുത്തങ്ങയിൽ യുവാവ് എക്സൈസിന്‍റെ പിടിയിൽ. കോഴിക്കോട് ചാത്തമംഗലം പുളിച്ചോച്ചാലിൽ പി.സി. മുഹമ്മദ് അഫീഫ് (22) ആണ് വ്യാഴാഴ്ച രാത്രി പിടിയിലായത്. ഇയാളിൽനിന്നും 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് അഫീഫ്.

വയനാട്ടിൽ പുള്ളിപ്പുലി കിണറ്റിൽ വീണു

വയനാട്ടിൽ പുള്ളിപ്പുലി കിണറ്റിൽ വീണു

കല്‍പ്പറ്റ: വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്.വനപാലകരെത്തി പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. രാവിലെ ആറരയോടെ വീട്ടില്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന് കിണറ്റില്‍ വന്നു നോക്കിയപ്പോഴാണ് പുലി കിണറ്റിലകപ്പെട്ടത് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. മോട്ടോറിന്റെ പൈപ്പെല്ലാം പുലി കടിച്ചു മുറിച്ചു കളഞ്ഞു. ഇന്നലെ രാത്രിയോടെ പുലി കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബത്തേരിയില്‍ … Read more

സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

കൽപറ്റ: കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച സംഭവത്തിൽ പ്രതികളെ കൽപറ്റ പൊലീസ് പിടികൂടി. മുണ്ടേരി തൈവളപ്പിൽ സുരേഷ് ബാബു (49), പുഴമുടി അപ്പണവയൽ മഞ്ഞിയോട്ടിൽ നൈജിൽ (32), കൽപറ്റ എമിലി കരിക്കാടംപൊയിൽ കെ.പി. അലി അഷ്കർ (48), അങ്കമാലി അങ്ങാടിക്കടവ് കൂരൻവീട് ജോബി ജോൺ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മോട്ടോർ സ്കൂളിന്‍റെ പരിസരത്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. പിന്നീട് ഇത് എടുക്കാൻപോയ സമയം നാട്ടുകാർ സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു.

ബത്തേരിയിൽ വീട്ടിൽ സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ബത്തേരിയിൽ  വീട്ടിൽ സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

സുൽത്താൻ ബത്തേരി: വീട്ടിൽ സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് സുൽത്താൻ ബത്തേരി പൊലീസ് പിടികൂടി. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ബത്തേരി ഫയർലാൻഡ് വാടോത്ത് പുഷ്പരാജ് (43), കൈപ്പഞ്ചേരി ചേനക്കൽ യൂനസ് (40) എന്നിവരാണ് പിടിയിലായത്. ജില്ല പൊലിസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സേനയാണ് ഫെയർലാൻഡിലെ വീട്ടിൽ ബുധനാഴ്ച വൈകീട്ട് പരിശോധന നടത്തിയത്. യൂനസ് കഞ്ചാവ് സൂക്ഷിക്കാൻ പുഷ്പരാജിനെ ഏൽപിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തു; വയനാട്ടിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തു; വയനാട്ടിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

വയനാട്: ലോഡ്ജിൽ മുറിയെടുത്ത് യുവാവി​ന്റെ ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നുമാണ് രമേശന്റെ പരാതി. വയനാട് കൽപറ്റയിലാണ് സംഭവം. ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ രമേശനെ പൊലീസ് പുറത്തെത്തിച്ചു. അനുനയിപ്പിച്ച് പിൻതിരിപ്പിക്കാനാണ് പൊലീസും ഫയർഫോഴ്സും ശ്രമിച്ചത്. കൽപ്പറ്റ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.(rameshan lottery kalpatta)

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്; അ​ട്ടി​മ​റി​ച്ച​ത് ജി​ല്ല ഭ​ര​ണ​കൂ​ട​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്; അ​ട്ടി​മ​റി​ച്ച​ത് ജി​ല്ല ഭ​ര​ണ​കൂ​ട​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി

ക​​ൽ​​പ​​റ്റ: മ​​ട​​ക്കി​​മ​​ല​​യി​​ൽ നി​​ർ​​മി​ക്കാ​​നി​​രു​​ന്ന ജി​​ന​​ച​​ന്ദ്ര സ്മാ​​ര​​ക വ​​യ​​നാ​​ട് സ​​ർ​​ക്കാ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ട്ടി​​മ​​റി​​ച്ച​​ത് ജി​​ല്ല ഭ​​ര​​ണ​​കൂ​​ട​​മാ​​ണെ​​ന്നും ഉ​​ദ്യോ​​ഗ​​സ്ഥ ലോ​​ബി​​യാ​​ണ് ഇ​​തി​​ന് പി​​ന്നി​​ലെ​​ന്നും ആ​​ക്ഷ​​ൻ ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ൾ ആ​​രോ​​പി​​ച്ചു. വ​​യ​​നാ​​ട്ടി​​ലെ എ​​ല്ലാ​​വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ൾ​​ക്കും ഉ​​പ​​കാ​​ര​​പ്പെ​​ടു​​ന്ന രീ​​തി​​യി​​ൽ മ​​ട​​ക്കി​​മ​​ല​​യി​​ലെ ച​​ന്ദ്ര​​പ്ര​​ഭ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ് ന​​ൽ​​കി​​യ സൗ​​ജ​​ന്യ ഭൂ​​മി​​യി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് തു​​ട​​ങ്ങ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള സ​​മ​​ര പ​​രി​​പാ​​ടി​​ക​​ൾ ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മൂ​​ന്നാം ഘ​​ട്ട​​മാ​​യി ഒ​​ക്ടോ​​ബ​​ർ പ​​ത്തി​​ന് രാ​​വി​​ലെ പ​​ത്തു മു​​ത​​ൽ ക​​ല​​ക്ട​​റേ​​റ്റി​​ന് മു​​ന്നി​​ൽ റി​​ലേ നി​​രാ​​ഹാ​​ര സ​​ത്യാ​​ഗ്ര​​ഹ സ​​മ​​രം ആ​​രം​​ഭി​​ക്കും. സ​​ത്യാ​​ഗ്ര​​ഹ സ​​മ​​ര​​ത്തി​​ന്‍റെ … Read more

കാട്ടാനയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്

കാട്ടാനയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്

WayanadNews.in : കല്‍പ്പറ്റയില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു ചേലൂര്‍ സ്വദേശികളായ റെന്നി സെബാസ്റ്റ്യന്‍,ജോബിറ്റ് സണ്ണി എന്നിവരെ കേണിച്ചിറ-പുല്‍പ്പള്ളി റോഡിലെ അതിരാറ്റുകുന്ന് വച്ചാണ് കാട്ടാന ആക്രമിച്ചത്.പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വാഹനത്തിന് പൂര്‍ണ്ണമായി കേടുപാടുകള്‍ സംഭവിച്ചു.ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.