കൃഷി ഓഫിസുകളിൽ ഇന്റേൺഷിപ്

കൃഷി ഓഫിസുകളിൽ ഇന്റേൺഷിപ്

കൃഷി ഇന്റേൺഷിപ് കൽപറ്റ ∙ പടിഞ്ഞാറത്തറ, കൽപറ്റ, വെങ്ങപ്പള്ളി, തരിയോട് കൃഷി ഓഫിസുകളിലും കൽപറ്റ കൃഷി അസി. ഡയറക്ടർ ഓഫിസിലും ഇന്റേൺഷിപ് ചെയ്യുന്നതിന് അവസരം. വിഎച്ച്എസ്ഇ (കൃഷി) ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 2023 മാർച്ച് വരെ പ്രതിമാസം 2500 രൂപ നിരക്കിലാണ് ഇന്റേൺഷിപ് പ്രദേശവാസികൾക്കു മുൻഗണന. 17നു മുൻപ് അപേക്ഷിക്കണം. 04936 207544.

കൂടുകളുടെ എണ്ണം മൂന്നായി; ജീവനുള്ള മൂരി കിടാവിനെ വെക്കാൻ തീരുമാനം

കൂടുകളുടെ എണ്ണം മൂന്നായി; ജീവനുള്ള മൂരി കിടാവിനെ വെക്കാൻ തീരുമാനം

സുൽത്താൻബത്തേരി: ചീരാലിലെ കടുവയെ പിടികൂടാനായി തയ്യാറാക്കിയ കൂടുകളുടെ എണ്ണം മൂന്നായി. ചൊവ്വാഴ്ച വൈകുന്നേരമാണ് മൂന്നാമത്തെ കൂട് സ്ഥലത്ത് എത്തിച്ചത്. ഈ കൂട്ടിൽ ഇരയായി ജീവനുള്ള മൂരി കിടാവിനെ വെക്കാനാണ് തീരുമാനം. അതിനായി മൂരിക്കിടാവിനെ സംഘടിപ്പിച്ചു കൊടുക്കാൻ നാട്ടുകാരോട് വനംവകുപ്പ് അഭ്യർഥിച്ചു. ഇതുവരെ ജീവനില്ലാത്ത മൃഗത്തെയാണ് ഇരയായി കൂട്ടിൽ വെച്ചിരിക്കുന്നത്. ജീവനില്ലാത്ത മൃഗത്തോട് കടുവ താൽപര്യം കാണിക്കാത്ത സാഹചര്യത്തിലാണ് മറിച്ച് തീരുമാനം എടുക്കാൻ വനം വകുപ്പിനെ പ്രേരിപ്പിച്ചത്. ചീരാൽ, വല്ലത്തൂർ എന്നിവിടങ്ങളിലാണ് മൂന്നുദിവസം മുമ്പ് കൂടുകൾ സ്ഥാപിച്ചിട്ടുള്ളത്. മൂന്നാമത്തെ … Read more

മരുന്നിന് ഗുണനിലവാരമില്ലെന്നത് അടിസ്ഥാനരഹിതം; ഫാർമാഫെഡ്

മരുന്നിന് ഗുണനിലവാരമില്ലെന്നത് അടിസ്ഥാനരഹിതം; ഫാർമാഫെഡ്

കൽപറ്റ: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകൾ ഗുണനിലവാരം ഇല്ലെന്ന പ്രചരണം തെറ്റാണെന്ന് ഫാർമാഫെഡ് ഭാരവാഹികൾ പറഞ്ഞു. കെ.എസ്.ഡി.പിയിൽ നിർമിക്കുന്നതും അല്ലാത്തതുമായ 284 ഓളം മരുന്നുകളാണ് സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നത്. കേരളാ മെഡിക്കൽ സർവിസ് കോർപറേഷൻ വഴിയാണ് മരുന്നുകൾ വിതരണത്തിൽ എത്തുന്നത്. നിലവാരം ഇല്ലാത്ത ഒരു മരുന്നും രോഗികൾക്ക് നൽകേണ്ട സ്ഥിതിയുണ്ടാകില്ല. കോന്നിയിൽ ലബോറട്ടറിയുടെ പ്രവർത്തനം ആരംഭിച്ചതിനാൽ മരുന്നുകളുടെ ഗുണനിലവാര പരിശോധന വേഗത്തിലായിട്ടുണ്ട്. കണ്ണൂരിൽ തുടങ്ങാൻ പോകുന്ന ലബോറട്ടറിയുടെ നിർമാണം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും … Read more

ആർ.ടി.ഒ പരിശോധന; 54 ബസുകളിൽ ക്രമക്കേട് കണ്ടെത്തി

ആർ.ടി.ഒ പരിശോധന; 54 ബസുകളിൽ ക്രമക്കേട് കണ്ടെത്തി

കൽപറ്റ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ 54 കോൺട്രാക്ട് കാര്യേജ് ബസുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഉടമകൾക്കെതിരെ പിഴ ശിക്ഷയുൾപ്പെടെ കർശന നടപടികൾ സ്വീകരിച്ചു. സ്പീഡ് ഗവർണർ വിഛേദിച്ച് സർവീസ് നടത്തിയ ഏഴ് ബസുകളുടെ ഫിറ്റ്നസ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവ റദ്ദാക്കിയതായി ആർ.ടി.ഒ അധികൃതർ അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അനൂപ് വർക്കിയുടെ നിർദേശനുസരണം എം.വി.ഐ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എ.എം.വി.ഐമാരായ ഗോപീകൃഷ്ണൻ, റെജി സുജിത്, സൗരഭ്, സുമേഷ് എന്നിവരും പരിശോധന … Read more

വയനാട്ടിൽ കനത്ത മഴ; താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിൽ

വയനാട്ടിൽ കനത്ത മഴ; താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിൽ

വയനാട്ടിൽ കനത്തമഴ തുടരുന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നടവയൽ നെയ്ക്കുപ്പ കോളനിയിലും പേരൂർ കോളനിയിലും വെള്ളം കയറിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിൽ രസിപ്പുഴ കരകവിഞ്ഞു. ഇന്ന് വയനാട്ടിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ  ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വയനാട് കൂടാതെ ഇടുക്കിയും കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോരമേഖലകളിൽ ശക്തമായമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികൾ വയനാട്ടിൽ പിടിയിൽ

മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികൾ വയനാട്ടിൽ  പിടിയിൽ

സുൽത്താൻ ബത്തേരി: വ്യത്യസ്ത സംഭവങ്ങളിലായി എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ കോഴിക്കോട് നരിക്കുന്നേൽ വീട്ടിൽ ബിജിത്ത് ബിജുവിനെയാണ് (21) 2.34 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരു-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ പി.എ. ജോസഫ്, പ്രിവന്റിവ് ഓഫിസർ കെ.പി. ലത്തീഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സോമൻ, ഇ. അനൂപ് എന്നിവർ … Read more

ബസിൽ കടത്താൻ ശ്രമിച്ച കാട്ടുപന്നിയിറച്ചി പിടിച്ചെടുത്തു

ബസിൽ കടത്താൻ ശ്രമിച്ച കാട്ടുപന്നിയിറച്ചി പിടിച്ചെടുത്തു

സുൽത്താൻ ബത്തേരി: വെള്ളിയാഴ്ച രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസിൽ ആളില്ലാത്ത നിലയിൽ 12 കിലോ കാട്ടുപന്നിയിറച്ചി കണ്ടെത്തി. പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇറച്ചി. പ്രതിയെ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കുമായി കേസ് വനം വകുപ്പിന് കൈമാറിയതായി എക്സൈസ് അറിയിച്ചു. എക്സസൈസ് ഇൻസ്പെക്ടർ പി.എ. ജോസഫ്, പ്രിവൻറിവ് ഓഫിസർ എം.സി. ഷിജു, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫിസർ അമൽ തോമസ്, ഷഫീഖ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ … Read more

റിസോർട്ടിലെ പീഡനം; സ്ത്രീകളടക്കം ആറുപേർ റിമാൻഡിൽ

മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികൾ വയനാട്ടിൽ  പിടിയിൽ

വൈത്തിരി: പൂഞ്ചോലയിലെ സ്വകാര്യ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു സ്ത്രീകളടക്കം ആറുപേരെ വൈത്തിരി പൊലിസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കാപ്പുമ്മൽ വീട്ടിൽ മുജീബ് റഹ്മാൻ (32), വടകര വില്യാപ്പള്ളി ഉറൂളി ഹൗസിൽ ഷാജഹാൻ (42), തമിഴ്നാട് തിരുപ്പൂർ ചാമുണ്ഡിപുരം സ്വദേശിനി ശരണ്യ (33), തിരുവനന്തപുരം പാറശ്ശാല സ്വദേശിനി ഭദ്ര (മഞ്ജു -38), തളിപ്പുഴ മാമ്പറ്റ പറമ്പിൽ ഹൗസിൽ അനസ് (27), താഴെ അരപ്പറ്റ പൂങ്ങാടൻ ഹൗസിൽ ഷാനവാസ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ … Read more