പുല്‍പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: പ്രത്യേക സംഘം അന്വേഷണം തുടങ്ങി

പുല്‍പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: പ്രത്യേക സംഘം അന്വേഷണം തുടങ്ങി

കല്‍പറ്റ: പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ മുന്‍ കോണ്‍ഗ്രസ് ഭരണസമിതിയുടെ കാലത്തു വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി.അയ്യപ്പന്‍നായരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അന്വേഷണം ആരംഭിച്ചത്. വായ്പ ക്രമക്കേടുകളെത്തുടര്‍ന്നു കടക്കെണിയില്‍ അകപ്പെട്ട് കേളക്കവല ചെമ്പകമൂലയിലെ കര്‍ഷകന്‍ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ സഹകരണ മന്ത്രി നിര്‍ദേശിച്ചതനുസരിച്ച് സഹകരണ രജിസ്ട്രാര്‍ സഹകരണ നിയമത്തിലെ വകുപ്പ് 66(1) പ്രകാരം ഉത്തരവിറക്കിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വായ്പ വിതരണത്തിലെ … Read more

കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം: സ്ഥലമുടമക്കെതിരെ കേസ്

കടുവയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം: സ്ഥലമുടമക്കെതിരെ കേസ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെ​ന്മേ​നി അ​മ്പു​കു​ത്തി പാ​ടി​പ​റ​മ്പി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ല്‍ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​ടു​വ പൊ​ന്മു​ടി​ക്കോ​ട്ട​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഭീ​തി സൃ​ഷ്ടി​ച്ച ക​ടു​വ​യെ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ സ്ഥി​രീ​ക​ര​ണം. ക​ടു​വ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ തോ​ട്ട​മു​ട​മ​ക്കെ​തി​രെ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​യാ​യ പ​ള്ളി​യാ​ലി​ല്‍ മു​ഹ​മ്മ​ദി​നെ​തി​രെ​യാ​ണ് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ഇ​തി​നി​ടെ, സ്ഥ​ല​മു​ട​മ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി വ​നം​വ​കു​പ്പ് മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി. ഒ​ന്ന​ര വ​യ​സ്സുപ്രാ​യ​മു​ള്ള ആ​ൺ ക​ടു​വ​യെ​യാ​ണ് ബു​ധ​നാ​ഴ്ച വൈ​കീട്ട് ആ​റോ​ടെ അ​മ്പു​കു​ത്തി പാ​ടി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ൽ ക​ഴു​ത്തി​ൽ കു​രു​ക്ക് കു​ടു​ങ്ങി … Read more

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ

പുൽപള്ളി: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിലായി. ഇരുളം ചുണ്ടക്കൊല്ലിയിൽ കച്ചവടം ചെയ്യുന്ന സരോജിനിയമ്മയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് നാട്ടുകാർ രണ്ടംഗസംഘത്തെ പിടികൂടിയത്. ഇവരെ കേണിച്ചിറ പൊലീസിന് കൈമാറി. മാനന്തവാടി സ്വദേശി റഫീഖ്, മീനങ്ങാടി കുമ്പളേരി സ്വദേശി ടെല്ലസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊട്ടിക്കുന്നതിനിടെ സരോജിനിയമ്മയുടെ കഴുത്തിന് നിസ്സാര പരിക്കേറ്റിയിട്ടുണ്ട്. പ്രതികളിൽ നിന്ന് മാല കണ്ടെടുത്തു. ഇവർ ജില്ലയിൽ സമാനമായ മറ്റു കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

‘എ​ന്തി​നാ​ണ് സ​ര്‍ മെ​ഡി​ക്ക​ൽ​ കോ​ള​ജ്? ഒ​രു ന​ല്ല ഡോ​ക്ട​റോ ന​ഴ്‌​സോ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു” ചാ​ച്ച​നെ നോ​ക്കാ​ന്‍… മന്ത്രിക്ക് മുന്നിൽ സങ്കടക്കെട്ടഴിച്ച് ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട തോമസിന്റെ മകൾ

‘എ​ന്തി​നാ​ണ് സ​ര്‍ മെ​ഡി​ക്ക​ൽ​ കോ​ള​ജ്? ഒ​രു ന​ല്ല ഡോ​ക്ട​റോ ന​ഴ്‌​സോ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു” ചാ​ച്ച​നെ നോ​ക്കാ​ന്‍… മന്ത്രിക്ക് മുന്നിൽ സങ്കടക്കെട്ടഴിച്ച്  ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട തോമസിന്റെ മകൾ

മാ​ന​ന്ത​വാ​ടി: ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​ൻ പു​തു​ശ്ശേ​രി ന​രി​ക്കു​ന്നി​ലെ തോ​മ​സി​ന്റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് മു​മ്പി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് മ​ക​ൾ സോ​ന. വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ദു​ര​വ​സ്ഥ​യാ​ണ് സോ​ന മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. ‘എ​ന്തി​നാ​ണ് സ​ര്‍ മെ​ഡി​ക്ക​ൽ​ കോ​ള​ജ്? ഒ​രു ന​ല്ല ഡോ​ക്ട​റോ ന​ഴ്‌​സോ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു ചാ​ച്ച​നെ നോ​ക്കാ​ന്‍. എ​ന്റെ ചാ​ച്ച​നോ പോ​യി. ഇ​നി ആ​ര്‍ക്കും ഈ ​ഗ​തി​കേ​ട് വ​രു​ത്ത​രു​തെ’​ന്നാ​യി​രു​ന്നു വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​യോ​ട് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് തോ​മ​സി​ന്റെ മ​ക​ൾ സോ​ന പ​റ​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് വൈ​ദ്യു​തി മ​ന്ത്രി … Read more

മുള്ളൻകൊല്ലിയിൽ കാർഷിക ഉന്നമനത്തിന് ‘നിക്ര’ പദ്ധതി

മുള്ളൻകൊല്ലിയിൽ കാർഷിക ഉന്നമനത്തിന് ‘നിക്ര’ പദ്ധതി

പു​ൽ​പ​ള്ളി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​തി​ജീ​വി​ക്കു​ന്ന​തി​നാ​യി നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റിവ് ഓ​ൺ ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്റ് അ​ഗ്രി​ക​ൾ​ച്ച​ർ (നി​ക്ര) പ​ദ്ധ​തി വ​യ​നാ​ട് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു. കേ​ന്ദ്ര പ​ദ്ധ​തി​യാ​യ നി​ക്ര സം​സ്ഥാ​ന​ത്ത് വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ അ​ഞ്ച് ജി​ല്ല​ക​ളി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ള​വ​ള്ളി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, കീ​ട​നി​യ​ന്ത്രണോ​പാ​ധി​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്യും. മ​ഴ​യു​ടെ അ​ള​വ് അ​റി​യു​ന്ന​തി​നാ​യി പാ​ട​ശേ​ഖ​ര പ​രി​സ​ര​ത്ത് മ​ഴ​മാ​പി​നി സ്ഥാ​പി​ച്ചു. ജ​ല ല​ഭ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ​ഷി​ക … Read more

യുവജനമാസാചരണം

യുവജനമാസാചരണം

പുല്പള്ളി : യാക്കോബായസഭ മലബാർ ഭദ്രാസന യൂത്ത് അസോസിയേഷൻ നടത്തുന്ന യുവജനമാസാചരണപരിപാടി സെയ്ന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എൽദോസ് ചീരകതോട്ടത്തിൽ ഉദ്ഘാടനംചെയ്തു. ഭദ്രാസനത്തിലെ എല്ലാ യൂണിറ്റുകളിലും മേഖലകളിലും ലഹരിവിരുദ്ധ ബോധവത്കരണപരിപാടികൾ, സാധുജന സഹായ പ്രവർത്തനങ്ങൾ തുടങ്ങിയവ യുവജനമാസാചരണത്തിന്റെ ഭാഗമായി നടത്തും. ഫാ. ജിബിൻ പുന്നശ്ശേരിയിൽ, ഭദ്രാസന സെക്രട്ടറി ജോബിഷ് യോഹൻ, എൽദോ രാജു, എബിൻ എൽദോസ്, കെ.വൈ. സോബിൻ, എ. ബിനോജ് തുടങ്ങിയവർ സംസാരിച്ചു.

കൊല്ലപ്പെട്ട പശുവിന്റെ ജഡം മറവുചെയ്ത കുഴി മാന്തിത്തുറക്കാൻ വീണ്ടും കടുവയെത്തി

കൊല്ലപ്പെട്ട പശുവിന്റെ ജഡം മറവുചെയ്ത കുഴി മാന്തിത്തുറക്കാൻ വീണ്ടും കടുവയെത്തി

സുൽത്താൻബത്തേരി : കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡം മറവുചെയ്ത കുഴി മാന്തിത്തുറക്കാൻ വീണ്ടും കടുവയെത്തി. വടക്കനാട് പണയമ്പത്താണ് സംഭവം. ചൊവ്വാഴ്ച വൈകീട്ട് 4.30- ഓടെയാണ് പുത്തൻപുര ഭാസ്കരന്റെ വയലിൽ കെട്ടിയ 6മാസം ഗർഭിണിയായ പശുവിനെ കടുവ കൊന്നത്. സമീപത്തെ കമുകിൻതോട്ടത്തിൽ അടയ്ക്ക പെറുക്കാനെത്തിയവരാണ് പശുവിനെ കടുവ ആക്രമിക്കുന്നത് കണ്ടത്. ഇവർ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ സംഘടിച്ച് സ്ഥലത്തെത്തിയപ്പോഴേക്കും കടുവ ഇവിടെനിന്നും മാറിയിരുന്നു. വനപാലകരുടെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ പശുവിന്റെ ജഡം സമീപത്തെ തോട്ടത്തിൽ … Read more

ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ പോലീസ് ചെക്ക് പോസ്റ്റ്

ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ പോലീസ്  ചെക്ക് പോസ്റ്റ്

മാനന്തവാടി: കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക അതിർത്തികളിൽ കേരള പൊലീസ് ചെക്ക് പോസ്റ്റുകൾ തുടങ്ങി. ബാവാലി, തോൽപ്പെട്ടി, മുത്തങ്ങ, താളൂർ, കോട്ടുർ പാട്ടയവയൽ, കോളിമൂല, ചോലടി, നമ്പ്യാർകുന്ന് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചത്. തോൽപ്പെട്ടിയിൽ കെട്ടിട സൗകര്യം ലഭിക്കത്തതിനാൽ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തും ബാവലിയിൽ പഞ്ചായത്ത് താൽക്കാലികമായി നൽകിയ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. തോൽപ്പെട്ടിയിൽ സൗകര്യം ലഭിക്കുന്ന മുറക്ക് ചെക്ക്പോസ്റ്റ് അങ്ങോട്ട് മാറ്റും. ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽ … Read more