ഗോത്ര സാരഥി വാഹനത്തിൽ കർണാടക മദ്യം കടത്തിയ ഡ്രൈവർ പിടിയിൽ

Spread the News
ഗോത്ര സാരഥി വാഹനത്തിൽ കർണാടക മദ്യം കടത്തിയ ഡ്രൈവർ പിടിയിൽ

മാനന്തവാടി: ഗോത്ര സാരഥി വാഹനത്തിൽ കർണാടക മദ്യം കടത്തിയ ഡ്രൈവർ പിടിയിൽ. ഇയാളിൽനിന്ന് അഞ്ചര ലിറ്ററോളം മദ്യം പിടിച്ചെടുത്തു. തിരുനെല്ലി എസ്.ഐ സി.ആർ. അനിൽ കുമാറും സംഘവും തിരുനെല്ലി തെറ്റ് റോഡിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്.

കാട്ടിക്കുളം പരിസരത്ത് വിൽപ്പനക്കായി കൊണ്ടുവന്ന 5.4 ലിറ്റർ കർണാടക നിർമിത മദ്യവുമായി ഗോത്ര സാരഥി ടാക്സി വാഹന ഡ്രൈവറായ കാട്ടിക്കുളം എടയൂർക്കുന്ന് പുതുക്കുടി പി.പി. സതീശൻ (48) ആണ് പിടിയിലായത്. 180 മില്ലിയുടെ 30 ടെട്രാ പാക്കറ്റുകളാണ് വാഹനത്തിൽ നിന്നും പിടികൂടിയത്. പ്രബേഷൻ എസ്.ഐ സുധി സത്യപാലൻ, സി.പി. ഒ മാരായ അഭിജിത്ത്, മിഥുൻ, ഡബ്ല്യു സി.പി.ഒ രമ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Comment