വീട്ടുവളപ്പിൽ കഞ്ചാവുവളർത്തൽ; ചെറുമകനും മുത്തശ്ശിക്കും തടവും പിഴയും
മാനന്തവാടി: വീട്ടുവളപ്പിൽ കഞ്ചാവു നട്ടുവളർത്തിയ കേസിൽ ചെറുമകനും മുത്തശ്ശിക്കും കഠിന തടവും പിഴയും. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തൻപുരയ്ക്കൽ വീട്ടിൽ ഷോൺ ബാബു (27), മുത്തശ്ശി പുത്തൻപുരയ്ക്കൽ ടി.പി. ത്രേസ്യാമ്മ (76) എന്നിവരെയാണ് കൽപറ്റ അഡ്ഹോക്ക് – 11 (എൻ.ഡി.പി.എസ്. സ്പെഷൽ കോടതി) ജഡ്ജി വി. അനസ് ശിക്ഷിച്ചത്. 2017 ആഗസ്റ്റ് ഏഴിനായിരുന്നു കേസിനാസ്പദ സംഭവം. ഷോൺ ബാബുവിന് മൂന്നുവർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ നാലു മാസം തടവ് അനുഭവിക്കണം. ത്രേസ്യാമ്മയെ … Read more