മുട്ടിൽ അറവുമാലിന്യ സംസ്കരണ പ്ലാന്റ്; കോടതി പരിഗണനയിലായതിനാൽ ഇടപെടില്ലെന്ന് മനുഷ്യാവകാശ കമീഷൻ

മുട്ടിൽ അറവുമാലിന്യ സംസ്കരണ പ്ലാന്റ്; കോടതി പരിഗണനയിലായതിനാൽ ഇടപെടില്ലെന്ന് മനുഷ്യാവകാശ കമീഷൻ

കൽപറ്റ: മുട്ടിൽ മാനികുനി പുഴയുടെ തീരത്ത് പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ പ്ലാന്റ് പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കിയെന്ന പരാതിയിൽ, വിഷയം ഹൈകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാവില്ലെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. മുട്ടിൽ പഞ്ചായത്ത് സെക്രട്ടറിയെയും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എൻജിനീയറെയും കമീഷൻ നേരിൽ കേട്ടിരുന്നു. കോടതികളുടെയോ ട്രൈബ്യൂണലുകളുടെയോ പരിഗണനയിലുള്ള വിഷയങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് ജുഡീഷ്യൽ ഉത്തരവിൽ പറഞ്ഞു. സ്ഥാപനത്തിൽനിന്ന് ദുർഗന്ധം അനുഭവപ്പെടുന്നതായി പരാതിയുയർന്ന സാഹചര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന് കത്ത് നൽകിയതായി മുട്ടിൽ പഞ്ചായത്ത് … Read more

വടക്കനാട്ടെ കാട്ടാന ശല്യം: പരാതികൾ അധികൃതർ ഗൗനിക്കുന്നില്ല; ജീവനെടുത്തത് മുട്ടിക്കൊമ്പൻ

വടക്കനാട്ടെ കാട്ടാന ശല്യം: പരാതികൾ അധികൃതർ ഗൗനിക്കുന്നില്ല; ജീവനെടുത്തത് മുട്ടിക്കൊമ്പൻ

representational image സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ന​മേ​ഖ​ല​യാ​യ വ​ട​ക്ക​നാ​ട് പ്ര​ദേ​ശം കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​രു​ടെ പ​രാ​തി അ​ധി​കൃ​ത​ർ ഗൗ​നി​ക്കി​ല്ലെ​ന്ന് ആ​ക്ഷേ​പം. ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും നാ​ട്ടു​കാ​ർ പ​ല വ​കു​പ്പു​ക​ളി​ലാ​യി കൊ​ടു​ത്തി​ട്ടു​ണ്ട്. കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത​റി​ഞ്ഞ് തു​ര​ത്താ​ൻ പോ​യ വ​ട​ക്ക​നാ​ട് പ​ച്ചാ​ടി ക​ദ​ങ്ങ​ത്ത് ന​ടു​വീ​ട്ടി​ൽ ര​ജീ​വ​ന്റെ ജീ​വ​നെ​ടു​ത്ത​തെ​ന്നാ​ണ് മു​ടി​ക്കൊ​മ്പ​ൻ എ​ന്ന കാ​ട്ടാ​ന​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് കൃ​ഷി​യി​ട​ത്തി​ൽ ആ​ന ഇ​റ​ങ്ങി​യ വി​വ​രം പ്ര​ദേ​ശ​വാ​സി ര​ജീ​വി​നോ​ട് ഫോ​ണി​ൽ വി​ളി​ച്ചു പ​റ​യു​ന്ന​ത്. ഉ​ട​ൻ കാ​ച്ചി​ൽ കൃ​ഷി​യു​ള്ള … Read more

അധികൃതർ അവഗണിച്ചു; നാട്ടുകൂട്ടായ്മ തൂക്കുപാലം പുനർനിർമിച്ചു

അധികൃതർ അവഗണിച്ചു; നാട്ടുകൂട്ടായ്മ തൂക്കുപാലം പുനർനിർമിച്ചു

കാക്കഞ്ചേരി പുഴക്ക് കുറുകെ നാട്ടുകാർ മരം ഉപയോഗിച്ച് തൂക്കുപാലം നിർമിച്ചപ്പോൾ മാനന്തവാടി: അധികൃതർ ഒന്നും കണ്ടില്ലെന്ന് നടിച്ചപ്പോൾ തകർന്ന പാലം നാട്ടുകാർ തന്നെ പുനർനിർമിച്ചു. എടവക തവിഞ്ഞാൽ പഞ്ചായത്തുകളെയും മാനന്തവാടി നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളരിപ്പാലം 2018ലെ പ്രളയത്തിലാണ് തകർന്നത്. 2006ലാണ് തൂക്ക് പാലം ഇവിടെ സ്ഥാപിച്ചത്. പാലം തകർന്നതോടെ കാക്കഞ്ചേരിയിൽ 50 ഓളം കുടുംബങ്ങളാണ് യാത്രക്കും മറ്റുമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. പൊതുഗതാഗതമുള്ള കാക്കഞ്ചേരി പുഴക്ക് അക്കരെയെത്താൻ 100 മീറ്റർ ദൂരം മാത്രമെ ഉള്ളൂവെങ്കിലും പാലമില്ലാത്തതിനാൽ … Read more

ഉത്സവരാവിൽ വീട് കൊള്ളയടിച്ചു; 19 പവൻ കവർന്നു

ഉത്സവരാവിൽ വീട് കൊള്ളയടിച്ചു; 19 പവൻ കവർന്നു

മോ​ഷ​ണം ന​ട​ന്ന വീ​ട് പൊ​ലീ​സ് പ​രി​ശോ​ധ​ിക്കുന്നു പുൽപള്ളി: പുൽപള്ളിയിൽ വീട്ടുകാരെല്ലാവരും ഉത്സവത്തിന് പോയ സമയത്ത് വീട് കൊള്ളയടിച്ചു. ടൗണിനടുത്തെ പത്മജ നിവാസ് പ്രതാപ് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. 19 പവൻ സ്വർണവും 80,500 രൂപയുമാണ് കവർന്നത്. ഞായറാഴ്ച പുൽപള്ളി ഉത്സവത്തിന് വീട്ടുകാർ പോയ സമയത്താണ് മോഷണം. വീടിന്റെ പിൻവാതിലിന്റെ പൂട്ട് തകർക്കുകയായിരുന്നു. കുടുംബാംഗങ്ങൾ രാത്രി 11.30ഓടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. പൊലീസ് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തി.

പൊഴുതന മേഖല പുലിഭീതിയിൽ; പശുക്കിടാവിനെ കൊന്നുതിന്നു

പൊഴുതന മേഖല പുലിഭീതിയിൽ; പശുക്കിടാവിനെ കൊന്നുതിന്നു

പൊഴുതന: പൊഴുതന മേഖല പുലി ഭീതിയിൽ. അച്ചൂർ, ചാത്തോത്ത് ഭാഗത്ത് ഒരാഴ്ചയായി പുലിയുടെ സാന്നിധ്യം തുടരുകയാണ്. പുലി ശല്യം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഞായറാഴ്ച പുലർച്ചെ അച്ചൂർ സ്വദേശിയായ മുജീബ് കുട്ടിപ്പയുടെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ പുലി കൊന്നുതിന്നു. മറ്റൊരു പശുവിനെ ആക്രമിച്ചു. ജനവാസ മേഖലയും തോട്ടം തൊഴിലാളികൾ തിങ്ങി താമസിക്കുന്ന അച്ചൂർ പതിനാറ് എസ്റ്റേറ്റ് പാടിക്ക് സമീപത്താണ് പുലിയെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി പല തവണ അച്ചൂർ പമ്പ് ഹൗസിന് സമീപം നാട്ടുകാർ പുലിയെ കണ്ടിരുന്നു. വനംവകുപ്പ് … Read more

തിരുനെല്ലി ക്ഷേത്രത്തിന്‍റെ നിക്ഷേപമായ 7.28 കോടി തിരികെ നൽകി സഹകരണ ബാങ്ക്

തിരുനെല്ലി ക്ഷേത്രത്തിന്‍റെ നിക്ഷേപമായ 7.28 കോടി തിരികെ നൽകി സഹകരണ ബാങ്ക്

കൽപറ്റ (വയനാട്): സുപ്രീംകോടതിയുടെ കർശന നിർദേശത്തിന് പിന്നാലെ വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ നിക്ഷേപം തിരികെ നൽകി തിരുനെല്ലി സഹകരണ ബാങ്കുകളും സൊസൈറ്റികളും. നിക്ഷേപത്തുകയായ 6.5 കോടി രൂപയും പലിശയും ഉൾപ്പെടെ 7.28 കോടി രൂപ സി.പി.എം നിയന്ത്രണത്തിലുള്ള തിരുനെല്ലി സഹകരണ ബാങ്ക് മടക്കി നൽകിയത്. ഡിസംബർ 24-ാം തീയതിയാണ് പണം തിരികെ നൽകിയത്. മാനന്തവാടി അർബൻ കോഓപറേറ്റിവ് സൊസൈറ്റി 1.48 കോടി രൂപയും ടെംബിൾ എംപ്ലോയീസ് യൂനിയൻ 42 ലക്ഷം രൂപയും മടക്കി നൽകി. കൂടാതെ, … Read more

പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

പെൺകുട്ടികളെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

വൈത്തിരി: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. ചീരാൽ നമ്പിക്കൊല്ലി പഴുക്കായിൽ സുനിൽ സ്റ്റീഫനെ (53)യാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യത്തെ കുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയെ പീഡിപ്പിച്ച കേസുകൂടി പൊലീസ് കണ്ടെത്തിയത്. ബത്തേരി കല്ലൂരിലെ വെച്ചാണ് പീഡനം നടന്നത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

മദ്യത്തിൽ സയനൈഡ് കലർത്തി കൊലപാതകം; കുടുംബം ഹൈകോടതിയിലേക്ക്

മദ്യത്തിൽ സയനൈഡ് കലർത്തി കൊലപാതകം; കുടുംബം ഹൈകോടതിയിലേക്ക്

മാനന്തവാടി: സുഹൃത്തിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മദ്യത്തിൽ സയനൈഡ് കലർത്തി മൂന്ന് നിരപരാധികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് വർഷത്തിന് ശേഷം നീതി തേടി കുടുംബം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നു. നിലവിലെ അന്വേഷണങ്ങളിലും കോടതിയിൽ നടക്കുന്ന വിചാരണയും സുതാര്യമല്ലാത്തതിനാൽ സി.ബി.ഐ കേസന്വേഷിക്കണമെന്നാണ് ഹൈകോടതിയിൽ നൽകുന്ന ഹരജിയിൽ ആവശ്യപ്പെടുകയെന്നാണ് അറിയുന്നത്. 2018 ഒക്ടോബർ മൂന്നിന് വെള്ളമുണ്ട മൊതക്കരകവുംകുന്ന് ഉന്നതിയിലെ തിക് നായി, മകൻ പ്രമോദ്, ബന്ധു പ്രസാദ് എന്നിവരാണ് മരിച്ചത്. പിതാവ് മദ്യം കഴിച്ചാണ് മരിച്ചതെന്നറിയാതെയാണ് മറ്റ് രണ്ടുപേരും ഇതേ മദ്യം കഴിക്കുകയും … Read more