പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ … Read more

ആയിരക്കണക്കിന് വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും ആശ്വാസമായി വയനാട്ടിലും സൈനിക കാന്റീൻ തുറക്കുന്നു

ആയിരക്കണക്കിന് വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും ആശ്വാസമായി വയനാട്ടിലും സൈനിക കാന്റീൻ തുറക്കുന്നു

കൽപറ്റ: വയനാട് ജില്ലയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും ആശ്വാസമായി കൽപറ്റയിൽ സൈനിക കാന്റീൻ (സി.എസ്.ഡി) തുറക്കുന്നു. ഒക്ടോബർ ആറിന് കാന്റീൻ പ്രവർത്തനം ആരംഭിക്കും. സൈന്യത്തിന് കീഴിലുള്ള ഏതെങ്കിലും ഓർഗനൈസേഷനാണ് കാന്റീൻ നടത്താൻ അനുമതി. അതിനാൽ എന്‍.സി.സി 5 കേരള ബറ്റാലിയനാണ് ജില്ലയിൽ കാന്റീൻ ചുമതല. കൽപറ്റ ബൈപാസിലെ വാടകക്കെട്ടിടത്തിലാണ് കാൻറീൻ പ്രവർത്തനമാരംഭിക്കുക. നിരവധി വർഷങ്ങളായുള്ള വിമുക്ത ഭടന്മാരുടെ ആവശ്യമാണ് ഇപ്പോൾ പൂവണിയുന്നത്. സൈനികർ, വിമുക്തഭടന്മാർ, വിമുക്തഭട ആശ്രിതർ, എൻ.സി.സി ഉദ്യോഗസ്ഥർ എന്നിവർക്ക് സി.എസ്.ഡിയുടെ … Read more

നടവയൽ പാലം അപകടാവസ്ഥയിൽ

നടവയൽ പാലം അപകടാവസ്ഥയിൽ

പനമരം: പൊതുമരാമത്ത് മന്ത്രിയുടെ പ്രഖ്യാപനം നടവയൽ പാലത്തിന്‍റെ കാര്യത്തിൽ വെറുംവാക്കായി തുടരുന്നു. പാലം പുതുക്കിപ്പണിയാൻ തുക അനുവദിച്ചുവെന്ന് പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും അപകടാവസ്ഥക്ക് യാതൊരു മാറ്റവുമുണ്ടായിട്ടില്ല. അപകടകരമായ പാലത്തിലൂടെ ദിവസേന നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാൽനടയാത്രക്കാരും ഭീതിയോടെയാണ് പാലത്തിലൂടെ നടന്നുനീങ്ങുന്നത്. പാലത്തിന്‍റെ കൈവരികളും സ്ലാബുകളും തകർന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. പാലത്തിലെ ടാറിങ് തകർന്ന് അടിയിലെ കോൺക്രീറ്റ് ഉൾപ്പെടെ ഇളകിയ നിലയിലാണ്. ആറുമാസം മുമ്പ് പൊതുമരാമത്ത് മന്ത്രി പാലം സന്ദർശിക്കുകയും പാലം പൊളിച്ച് പുതുക്കിപ്പണിയുന്നതിന് പത്ത് കോടി അനുവദിക്കുമെന്ന് … Read more