മുസ്‍ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ് പി.പി.എ കരീം അന്തരിച്ചു

മുസ്‍ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ് പി.പി.എ കരീം അന്തരിച്ചു

കല്‍പറ്റ: മുസ്‌ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ് പുത്തന്‍പീടികക്കല്‍ പി.പി.എ കരീം (72) അന്തരിച്ചു. മൈസൂരില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തോട്ടം തൊഴിലാളി മേഖലയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. വയനാട് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന തൊഴിലാളി നേതാക്കളിലൊരാളായിരുന്നു. മേപ്പാടി മുക്കില്‍പീടിക സ്വദേശിയാണ്. മുസ്‌ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, യു.ഡി.എഫ് വയനാട് ജില്ല ചെയര്‍മാന്‍, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, തോട്ടം തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ്, പി.എല്‍.സി അംഗം ചന്ദ്രിക … Read more

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്;ശബ്ദം കെ. സുരേന്ദ്രന്‍റേത് തന്നെ

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്;ശബ്ദം കെ. സുരേന്ദ്രന്‍റേത് തന്നെ

കൽപറ്റ: സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ. ജാനുവിന് കോഴ നൽകിയെന്ന കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റേത് തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. ഫോണുകൾ ഉൾപ്പെടെ 14 ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെയും ഫോറൻസിക് പരിശോധനഫലമാണ് പൊലീസിന്‌ ലഭിച്ചത്. ഫോൺ സംഭാഷണത്തിലെ ശബ്ദം സുരേന്ദ്രന്‍റേത് തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മുമ്പേ വ്യക്തമായിട്ടും റിപ്പോർട്ട് പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിട്ടുണ്ട്. തെളിവുകൾ ലഭിച്ചിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതും അറസ്റ്റ് ഉൾപ്പെടെ … Read more

വയനാട്ടിൽ കെ.എസ്.ആർ.ടി.സി. ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് മരണം

വയനാട് : വയനാട് പനമരം കൈതക്കലിൽ കെ.എസ്.ആർ.ടി.സി. ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശിയും , കെല്ലൂർ ആറാം മൈൽ മാനാഞ്ചിറ താമസക്കാരനുമായ മുണ്ടോടൻ സുബൈർ ( 41) മകൻ മിഥ് ലാജ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5-45 നായിരുന്നു അപകടം. മൃതദേഹങ്ങൾ മാനന്തവാടി വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചു.  

കെ- ഫോണ്‍ പദ്ധതിയുടെ ഭാഗമായി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍

കെ- ഫോണ്‍ പദ്ധതിയുടെ ഭാഗമായി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍

കല്‍പറ്റ: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ- ഫോണ്‍ പദ്ധതിയുടെ ഭാഗമായി കല്‍പറ്റ നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം യഥാർഥ്യമാകുന്നു. കല്‍പറ്റ നഗരസഭ, മേപ്പാടി, പടിഞ്ഞാറത്തറ, കണിയാമ്പറ്റ എന്നീ പഞ്ചായത്തുകളിലാണ് നിലവില്‍ സബ്‌സ്റ്റേഷനുകളായിട്ടുള്ളത്. പടിഞ്ഞാറത്തറ സബ്‌സ്റ്റേഷനിലും മേപ്പാടി പഞ്ചായത്തില്‍ കൂട്ടമുണ്ട സബ്‌സ്റ്റേഷനിലും കണിയാമ്പറ്റ സബ്‌സ്റ്റേഷനിലും കല്‍പറ്റ മുന്‍സിപ്പാലിറ്റിയിലെ മണിയങ്കോട് സബ്‌സ്റ്റേഷനിലുമാണ് നിലവില്‍ കെ- ഫോണ്‍ പോയിന്റ് ഓഫ് പ്രസന്‍സ് ഉള്ളത്. മറ്റുള്ള പഞ്ചായത്തുകളില്‍ കെ ഫോണ്‍ പോയിന്റ് ഓഫ് പ്രസന്‍സ് … Read more

വാട്സ്ആപ് ഗ്രൂപ്പുകളിലെ നമ്പറുകൾ ദുരുപയോഗം ചെയ്ത് അസഭ്യം പറയൽ: യുവാവ് അറസ്റ്റിൽ

വാട്സ്ആപ് ഗ്രൂപ്പുകളിലെ നമ്പറുകൾ ദുരുപയോഗം ചെയ്ത് അസഭ്യം പറയൽ: യുവാവ് അറസ്റ്റിൽ

കൽപറ്റ: ജില്ല സൈബർ സെല്ലിൽ വിളിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ മാർലി എന്ന വിളിപ്പേരുള്ള കുന്നംകുളം മരത്തൻകോട് സ്വദേശി ഹബീബ് റഹ്മാനാണ് (29) അറസ്റ്റിലായത്. എം.പി, എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും കലക്ടർമാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ച് അസഭ്യം പറഞ്ഞ കേസിൽ ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സൈബർസെല്ലിൽ വിളിച്ച് അസഭ്യം പറഞ്ഞ കേസിലും അറസ്റ്റ് രേഖപ്പെടുത്തിയത്. വാട്സ്ആപ് ഗ്രൂപ്പുകളിലെ മറ്റുള്ളവരുടെ … Read more

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

കൽപറ്റ: അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. പോക്സോ കേസിലെ പ്രതിയായ കെ.വി ബിനുവിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കൽപറ്റയിലെ പ്രത്യേക കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാർ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. എ.ബി ചെറിയാൻ, അഡ്വ. ഉമ്മർ കടവൻ എന്നിവർ ഹാജരായി.

വയനാടിന്‍റെ സ്വന്തം സ്റ്റേഡിയം സെപ്റ്റംബർ 26ന് നാടിന് സമർപ്പിക്കും

വയനാടിന്‍റെ സ്വന്തം സ്റ്റേഡിയം സെപ്റ്റംബർ 26ന് നാടിന് സമർപ്പിക്കും

കൽപറ്റ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വയനാട്ടുകാരുടെ ആ സ്വപ്നവും യാഥാര്‍ഥ്യമാവുകയാണ്. ട്രാക്കിലും ഫീൽഡിലുമായി ദേശീയ-അന്തർദേശീയ തലങ്ങളിൽ ഒരുപിടി താരങ്ങളെ സമ്മാനിച്ച വയനാടിന്‍റെ സ്വന്തം സ്റ്റേഡിയം സെപ്റ്റംബർ 26ന് നാടിന് സമർപ്പിക്കും. കൽപറ്റ മുണ്ടേരി മരവയലിൽ നിർമാണം പൂർത്തിയായ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള ജില്ല സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം ആഘോഷമാക്കാനൊരുങ്ങുകയാണ് നാട്. സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചും ഉദ്ഘാടനം സംബന്ധിച്ചുമുള്ള നേരത്തെയുണ്ടായിരുന്ന അവ്യക്തതകളെല്ലാം മാറി സ്റ്റേഡിയം യഥാർഥ്യമായതിന് പിന്നിൽ പ്രവർത്തിച്ചവരെ ഉൾപ്പെടുത്തികൊണ്ടുള്ള വിപുലമായ പരിപാടികളാണ് 26ന് നടക്കുക. ജില്ല സ്പോർട്സ് കൗൺസിലിന്‍റെ … Read more

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികന് പരിക്ക്; ആക്രമണഭീതിയിൽ പൊഴുതന

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികന് പരിക്ക്; ആക്രമണഭീതിയിൽ പൊഴുതന

പൊഴുതന: പൊഴുതനയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്. വേങ്ങത്തോട് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന വർഗീസ് കുഞ്ഞച്ചനാണ് (65) നായുടെ കടിയേറ്റത്. തിങ്കളാഴ്ച രാവിലെ ആറാംമൈൽ പുതിയ റോഡ് പ്രദേശത്ത് നടന്നുപോകുമ്പോൾ കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ വർഗീസിനെ ചികിത്സക്കായി വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങളായി പൊഴുതന പഞ്ചായത്തിൽ നായ്ക്കളുടെ കടിയേറ്റ് അപകടം പതിവാണ്. കുട്ടികളും വയോധികരും വളർത്തു മൃഗങ്ങളും ഉൾപ്പെടെ നിരവധി പേരാണ് ആക്രമണത്തിന് ഇരയാവുന്നത്. ആറു മാസത്തിനിടെ പഞ്ചായത്തില്‍ എട്ടു … Read more