വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി ; വൈത്തിരിയിൽ നാളെ ദേശീയപാത ഉപരോധിക്കും
കൽപറ്റ: വൈത്തിരി പഞ്ചായത്തിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യത്താൽ ജനജീവിതം പൊറുതിമുട്ടിയ സാഹചര്യത്തിൽ പ്രത്യക്ഷ സമര പരിപാടികളുമായി ആക്ഷൻ കൗൺസിൽ രംഗത്ത്. വന്യമൃഗശല്യത്തിനെതിരെ അധികൃതർ ശാശ്വത നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ മൂന്നിന് രാവിലെ പത്തിന് വൈത്തിരി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ദേശീയപാത ഉപരോധിക്കുമെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റോഡ് ഉപരോധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈത്തിരിയിലെയും ചുണ്ടേലിലെയും വ്യാപാരികൾ അന്നേ ദിവസം രാവിലെ പത്തു മുതൽ ഉച്ചക്ക് 12 വരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കും. … Read more