കൽപറ്റ: സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ. ജാനുവിന് കോഴ നൽകിയെന്ന കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റേത് തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. ഫോണുകൾ ഉൾപ്പെടെ 14 ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫോറൻസിക് പരിശോധനഫലമാണ് പൊലീസിന് ലഭിച്ചത്. ഫോൺ സംഭാഷണത്തിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മുമ്പേ വ്യക്തമായിട്ടും റിപ്പോർട്ട് പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിട്ടുണ്ട്. തെളിവുകൾ ലഭിച്ചിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതും അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് നീങ്ങാത്തതും കേസ് ഒതുക്കിത്തീർക്കാനുള്ള നീക്കമാണെന്നാണ് അണിയറ സംസാരം. ഇനി ഒരു ഫോണിലെ വിവരങ്ങൾ കൂടിയാണ് ലഭിക്കാനുള്ളത്. ഇതുവരെ.