വിദ്യാർഥിനികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ

വിദ്യാർഥിനികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ

കൽപറ്റ: എൻ.എം.എസ്.എം ഗവ. കോളജിന് സമീപം വിജനമായ സ്ഥലത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിനികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ. കോഴിക്കോട് മുണ്ടക്കൽ സ്വദേശികളായ പൂവാട്ട് പറമ്പിൽ ജിതിൻ (24), അരിഞ്ഞാടികയിൽ അനന്ദു (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കൾ പിന്തുടർന്നും തടഞ്ഞു നിർത്തിയും മുഖത്തു തോണ്ടിയും മറ്റും ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് വിദ്യാർഥിനികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൽപറ്റ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ബിജു ആന്റണിയും … Read more

മയക്കുമരുന്നുമായി പിടിയിൽ

മയക്കുമരുന്നുമായി പിടിയിൽ

കല്‍പറ്റ: കല്‍പറ്റ വെള്ളാരംകുന്ന് ജങ്ഷനിൽ കല്‍പറ്റ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ കാറില്‍ മയക്കുമരുന്നുമായെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരത്തിങ്കല്‍ വീട് ഷക്കീര്‍ (37) ആണ് അറസ്റ്റിലായത്. ഷക്കീർ ധരിച്ചിരിക്കുന്ന ഷൂവിന്റെ ഉള്ളിലായി ഒളിപ്പിച്ച രണ്ട് ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഇയാളുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.

വയനാട്ടിൽ ബസ് തടഞ്ഞുനിര്‍ത്തി ഒന്നരക്കോടിയോളം രൂപ കവര്‍ന്നതായി പരാതി

വയനാട്ടിൽ  ബസ് തടഞ്ഞുനിര്‍ത്തി ഒന്നരക്കോടിയോളം രൂപ കവര്‍ന്നതായി പരാതി

മാനന്തവാടി: സ്വകാര്യ ബസ് തടഞ്ഞുനിർത്തി അജ്ഞാതസംഘം ഒന്നരക്കോടിയോളം രൂപ കവർന്നതായി പരാതി. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസ് തടഞ്ഞുനിർത്തി അജ്ഞാത സംഘം 1.40 കോടിരൂപ തട്ടിയെടുത്തെന്ന് മലപ്പുറം തിരൂർ സ്വദേശി ഷറഫുദ്ദീനാണ് വയനാട് തിരുനെല്ലി പൊലീസിൽ പരാതി നൽകിയത്. ഒക്ടോബർ അഞ്ചിനാണ് സംഭവം. പുലർച്ചെ തിരുനെല്ലി തെറ്റ് റോഡിന് സമീപംവെച്ച് വെള്ള ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ബസ് തടഞ്ഞുനിർത്തി പണമടങ്ങിയ ബാഗ് കവർന്നെടുത്ത് കടന്നുകളഞ്ഞതായാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കാറിൽ എത്തിയവർ കഞ്ചാവ് പിടികൂടാൻ … Read more

കഞ്ചാവുമായി രണ്ട് യുവാക്കൾ വെള്ളമുണ്ട പോലീസിന്റെ പിടിയിൽ

കഞ്ചാവുമായി രണ്ട് യുവാക്കൾ വെള്ളമുണ്ട പോലീസിന്റെ  പിടിയിൽ

വെള്ളമുണ്ട: കഞ്ചാവ് വിൽപനക്കാരായ രണ്ട് യുവാക്കളെ വെള്ളമുണ്ട പൊലീസ് പിടികൂടി. തരുവണ പുലിക്കാട് കുളപ്പുറത്ത്‌ ഹൗസിൽ അബ്ദുൽ നാസർ, പടിഞ്ഞാറത്തറ പതിനാറാം മൈൽ തയ്യുള്ളതിൽ വീട്ടിൽ അതുൽ എന്നിവരാണ് അറസ്റ്റിലായത്. തരുവണ ആറുവാൾ അടിവാരത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് വയനാട്ടിലെത്തിച്ച് വിൽപന നടത്തുന്നവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. വെള്ളമുണ്ട സബ് ഇൻസ്പെക്ടർ രാജീവ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാഹുൽ ഹമീദ്, ഷിനു റോഷൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

ആർ.ടി.ഒ പരിശോധന; 54 ബസുകളിൽ ക്രമക്കേട് കണ്ടെത്തി

ആർ.ടി.ഒ പരിശോധന; 54 ബസുകളിൽ ക്രമക്കേട് കണ്ടെത്തി

കൽപറ്റ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ 54 കോൺട്രാക്ട് കാര്യേജ് ബസുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഉടമകൾക്കെതിരെ പിഴ ശിക്ഷയുൾപ്പെടെ കർശന നടപടികൾ സ്വീകരിച്ചു. സ്പീഡ് ഗവർണർ വിഛേദിച്ച് സർവീസ് നടത്തിയ ഏഴ് ബസുകളുടെ ഫിറ്റ്നസ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവ റദ്ദാക്കിയതായി ആർ.ടി.ഒ അധികൃതർ അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അനൂപ് വർക്കിയുടെ നിർദേശനുസരണം എം.വി.ഐ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എ.എം.വി.ഐമാരായ ഗോപീകൃഷ്ണൻ, റെജി സുജിത്, സൗരഭ്, സുമേഷ് എന്നിവരും പരിശോധന … Read more

മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികൾ വയനാട്ടിൽ പിടിയിൽ

മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികൾ വയനാട്ടിൽ  പിടിയിൽ

സുൽത്താൻ ബത്തേരി: വ്യത്യസ്ത സംഭവങ്ങളിലായി എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ കോഴിക്കോട് നരിക്കുന്നേൽ വീട്ടിൽ ബിജിത്ത് ബിജുവിനെയാണ് (21) 2.34 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരു-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ പി.എ. ജോസഫ്, പ്രിവന്റിവ് ഓഫിസർ കെ.പി. ലത്തീഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സോമൻ, ഇ. അനൂപ് എന്നിവർ … Read more

ബസിൽ കടത്താൻ ശ്രമിച്ച കാട്ടുപന്നിയിറച്ചി പിടിച്ചെടുത്തു

ബസിൽ കടത്താൻ ശ്രമിച്ച കാട്ടുപന്നിയിറച്ചി പിടിച്ചെടുത്തു

സുൽത്താൻ ബത്തേരി: വെള്ളിയാഴ്ച രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസിൽ ആളില്ലാത്ത നിലയിൽ 12 കിലോ കാട്ടുപന്നിയിറച്ചി കണ്ടെത്തി. പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇറച്ചി. പ്രതിയെ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കുമായി കേസ് വനം വകുപ്പിന് കൈമാറിയതായി എക്സൈസ് അറിയിച്ചു. എക്സസൈസ് ഇൻസ്പെക്ടർ പി.എ. ജോസഫ്, പ്രിവൻറിവ് ഓഫിസർ എം.സി. ഷിജു, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫിസർ അമൽ തോമസ്, ഷഫീഖ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ … Read more

മാനന്തവാടിയിൽ അരക്കോടി രൂപ കുഴൽപണം പിടിച്ചു

മാനന്തവാടിയിൽ  അരക്കോടി രൂപ കുഴൽപണം പിടിച്ചു

മാനന്തവാടി: തോൽപെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയിൽനിന്ന് അരക്കോടി രൂപ കുഴൽപണം പിടിച്ചു. മധുര സൗത്ത് മാസി സ്ട്രീറ്റിൽ പൂക്കാറ ലൈനിൽ ദക്ഷിണാമൂർത്തിയുടെ മകൻ വിജയ്ഭാരതി (40) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് സ൪ക്കിൾ പാർട്ടിയു൦ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയു൦ ചേർന്ന് നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന PY 05 F 6348 എസ്.എ.എം ബസിലെ … Read more