സുൽത്താൻബത്തേരി: ചീരാലിലെ കടുവയെ പിടികൂടാനായി തയ്യാറാക്കിയ കൂടുകളുടെ എണ്ണം മൂന്നായി. ചൊവ്വാഴ്ച വൈകുന്നേരമാണ് മൂന്നാമത്തെ കൂട് സ്ഥലത്ത് എത്തിച്ചത്. ഈ കൂട്ടിൽ ഇരയായി ജീവനുള്ള മൂരി കിടാവിനെ വെക്കാനാണ് തീരുമാനം.
അതിനായി മൂരിക്കിടാവിനെ സംഘടിപ്പിച്ചു കൊടുക്കാൻ നാട്ടുകാരോട് വനംവകുപ്പ് അഭ്യർഥിച്ചു. ഇതുവരെ ജീവനില്ലാത്ത മൃഗത്തെയാണ് ഇരയായി കൂട്ടിൽ വെച്ചിരിക്കുന്നത്. ജീവനില്ലാത്ത മൃഗത്തോട് കടുവ താൽപര്യം കാണിക്കാത്ത സാഹചര്യത്തിലാണ് മറിച്ച് തീരുമാനം എടുക്കാൻ വനം വകുപ്പിനെ പ്രേരിപ്പിച്ചത്.
ചീരാൽ, വല്ലത്തൂർ എന്നിവിടങ്ങളിലാണ് മൂന്നുദിവസം മുമ്പ് കൂടുകൾ സ്ഥാപിച്ചിട്ടുള്ളത്. മൂന്നാമത്തെ കൂട് എവിടെ സ്ഥാപിക്കണം എന്നത് തിട്ടപ്പെടുത്തി വരുന്നതേയുള്ളു.