ആദിവാസി യുവാവിന്റെ മരണം; പുനരന്വേഷണ ഹരജി മാറ്റി

ആദിവാസി യുവാവിന്റെ മരണം;  പുനരന്വേഷണ ഹരജി മാറ്റി

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ന​ക​ത്ത് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത മാ​സം അ​ഞ്ചി​ലേ​ക്ക് മാ​റ്റി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. കു​ന്ദ​മം​ഗ​ലം ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 11നാ​ണ് ക​ൽ​പ​റ്റ അ​ഡ് ലെ​യ്ഡ് സ്വ​ദേ​ശി വി​ശ്വ​നാ​ഥ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണം സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് ജി​ല്ല കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​ന്തി​മ … Read more

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ :കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്, എ.പി. എച്ച്.സി. ഹോമിയോ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്കാരിക നിലയത്തിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് . പി. ബാലൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു . ജസീല ളംറത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർ പേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ അനിത.ടി.സി. മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണവും ഹോമിയോപ്പതിയും ബോധവൽക്കരണ … Read more

ഉരുള്‍പൊട്ടൽ: ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം

ഉരുള്‍പൊട്ടൽ: ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏറാട്ടുകുണ്ടിൽ നിന്നും അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം. കുട്ടികളടക്കം 24 പേരാണ് ക്യാമ്പിൽ കഴിയുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ക്യാമ്പ്. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ് കുമാറിനാണ് മേൽനോട്ട ചുമതല. നാല് കുടുംബങ്ങളാണ് ഏറാട്ട്കുണ്ട് സങ്കേതത്തില്‍ താമസമുണ്ടായിരുന്നത്. ഇവരെ അനുയോജ്യമായ സ്ഥലത്ത് പുനരധിവസിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. താഴെയുള്ള ക്യാമ്പുകളിലേക്ക് ഇവരെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അട്ടമലയിലെ ക്യാമ്പില്‍ തന്നെ തുടരാനാണ് ഇവരുടെയും താല്‍പര്യം. ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്ന് … Read more

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നാ​വി​ക​സേ​ന​യും

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നാ​വി​ക​സേ​ന​യും

മു​ണ്ട​ക്കൈ: ഉ​രു​ള്‍പൊ​ട്ട​ൽ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്ത​വു​മാ​യി നാ​വി​ക​സേ​ന​യും. 78 സേ​നാം​ഗ​ങ്ങ​ളാ​ണ് ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും മ​റ്റ് സേ​നാ വി​ഭാ​ഗ​ങ്ങ​ള്‍ക്കും സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​മൊ​പ്പം കൈ​മെ​യ് മ​റ​ന്ന് അ​ധ്വാ​നി​ക്കു​ന്ന​ത്. സേ​ന​യു​ടെ ഹെ​ലി​കോ​പ്ട​റു​ക​ളും വ​യ​നാ​ട്, നി​ല​മ്പൂ​ര്‍ മേ​ഖ​ല​ക​ളി​ൽ തി​ര​ച്ചി​ൽ, ര​ക്ഷാ ദൗ​ത്യ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു. തി​ര​ച്ചി​ലി​നും അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നും മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​മാ​യി ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് നാ​വി​ക സേ​നാം​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഒ​രു സം​ഘം പു​ഴ​യോ​രം കേ​ന്ദ്രീ​ക​രി​ച്ച് തി​ര​യു​മ്പോ​ള്‍ മ​റ്റേ സം​ഘം മ​ല​യോ​ര മേ​ഖ​ല​യി​ലാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ദു​രി​ത​ബാ​ധി​ത​ര്‍ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ക​യാ​ണ് മ​റ്റൊ​രു സം​ഘ​ത്തി​ന്‍റെ … Read more

വയനാട് ഉരുൾപൊട്ടൽ: കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് സുരേഷ് ഗോപി

വയനാട് ഉരുൾപൊട്ടൽ: കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് സുരേഷ് ഗോപി

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്‍റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെയുള്ള സ്ഥിതിഗതികളെ കുറിച്ചുള്ള കലക്ടർ നൽകുന്ന റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറും. തുടർന്ന് സാങ്കേതിക സംഘം ദുരന്തസ്ഥലത്തെത്തി പരിശോധന നടത്തും. പ്രധാനമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ദുരന്തവുമായി ബന്ധപ്പെട്ട കണക്കെടുപ്പ് നടത്തേണ്ടത് സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തമാണ്. ഈ കണക്ക് സംസ്ഥാന സർക്കാർ അറിയിക്കേണ്ടവരെ അറിയിക്കും. കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് തുടർനടപടി … Read more

വയനാട് ഉരുൾപൊട്ടൽ; മരണം 46 ആയി

വയനാട്  ഉരുൾപൊട്ടൽ; മരണം 46 ആയി

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ വയനാട്ടില്‍  46 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ മണ്ണിനടിയിലായി. സഹായം തേടി ആളുകളുടെ നിലവിളി കേട്ടാണ് പ്രദേശം ഉണര്‍ന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്‍പേ പലരും മണ്ണിനടിയിലായി. നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരല്‍മലയില്‍ … Read more

ദുരന്തമേഖലയിൽ ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല; ഒറ്റപ്പെട്ടവരിൽ ഗുരുതര പരിക്കേറ്റവരും, വടംകെട്ടി രക്ഷിക്കാൻ ശ്രമം

ദുരന്തമേഖലയിൽ ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല; ഒറ്റപ്പെട്ടവരിൽ ഗുരുതര പരിക്കേറ്റവരും, വടംകെട്ടി രക്ഷിക്കാൻ ശ്രമം

കൽപറ്റ: ഉരുൾപൊട്ടലിൽ കനത്ത നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി പ്രതികൂല കാലാവസ്ഥ. എയർലിഫ്റ്റിങ് പരിശോധിക്കാനെത്തിയ രണ്ട് ഹെവികോപ്റ്ററുകൾ വയനാട്ടിൽ ഇറങ്ങാനാകാതെ കോഴിക്കോട്ടേക്ക് തിരിച്ചുപോയി. ഇതോടെ, ദുരന്തസ്ഥലത്തെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈ ടൗണിൽ എത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. പുഴക്ക് കുറുകെ വടംകെട്ടി മുണ്ടക്കൈയിൽ എത്താനാണ് ദേശീയ പ്രതിരോധ സേനാംഗങ്ങൾ ശ്രമിക്കുന്നത്. കരസേനയുടെ എൻജീനിയറിങ് വിഭാഗം എത്തിയാൽ മാത്രമേ പുഴക്ക് കുറുകെ താൽകാലിക പാലം നിർമിക്കാനാവൂ. കരസേനയുടെ മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി) ബംഗളൂരുവിൽ നിന്നാണ് … Read more

വയനാട് ഉരുള്‍പൊട്ടൽ: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കെ. സുധാകരന്‍

വയനാട് ഉരുള്‍പൊട്ടൽ: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: അനേകരുടെ ജീവനെടുക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്ത വയനാട് മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തില്‍ സര്‍വശക്തിയുമെടുത്തുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് സുധാകരന്‍ ആഹ്വാനം ചെയ്തു. അതീവ ദുഃഖകരമായ വാര്‍ത്തകളാണ് … Read more