ഐ.ഡി.ബി.ഐ കല്‍പ്പറ്റ ശാഖയ്ക്കു മുന്നില്‍ എഫ്ആര്‍എഫ് ധര്‍ണ ഇന്ന്

ഐ.ഡി.ബി.ഐ കല്‍പ്പറ്റ ശാഖയ്ക്കു മുന്നില്‍ എഫ്ആര്‍എഫ് ധര്‍ണ ഇന്ന്

കല്‍പ്പറ്റ: ഫാര്‍മേഴ്‌സ് റിലീഫ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഐ .ഡി.ബി.ഐ കല്‍പറ്റ ശാഖയ്ക്കു മുന്നില്‍ ധര്‍ണ നടത്തും. രാവിലെ 11ന് ആരംഭിക്കും. കാര്‍ഷിക വായ്പയെടുത്ത് പലിശക്കെണിയില്‍ അകപ്പെട്ട കര്‍ഷകരെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, കൂട്ടുപലിശ ഒഴിവാക്കി വായ്പ തിരിച്ചടവിനു സാഹചര്യമൊരുക്കുക, കാര്‍ഷിക വായ്പ വിതരണം സുതാര്യവും ഉദാരവുമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ഫോറം നേതാക്കളായ എന്‍.ജെ.ചാക്കോ, ടി.ഇബ്രാഹിം, പി.എം.ജോര്‍ജ്,എ.സി.തോമസ്, എ.എന്‍.മുകുന്ദന്‍ എന്നിവര്‍ അറിയിച്ചു. ജില്ലയില്‍ പുതുമുറ ബാങ്കുകളും സഹകരണ ബാങ്കുകളുമാണ് കര്‍ഷക ചൂഷണത്തില്‍ … Read more

വെള്ളമുണ്ട പഞ്ചായത്തിലേക്ക് യു.ഡി.എഫ് മാർച്ച് ഇന്ന്

വെള്ളമുണ്ട പഞ്ചായത്തിലേക്ക് യു.ഡി.എഫ് മാർച്ച് ഇന്ന്

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സ്വജനപക്ഷപാത, അഴിമതി ഭരണത്തിനെതിരെ വെള്ളമുണ്ട പഞ്ചായത്ത് യു. ഡി. എഫ് ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ധർണ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

പുല്‍പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: പ്രത്യേക സംഘം അന്വേഷണം തുടങ്ങി

പുല്‍പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: പ്രത്യേക സംഘം അന്വേഷണം തുടങ്ങി

കല്‍പറ്റ: പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ മുന്‍ കോണ്‍ഗ്രസ് ഭരണസമിതിയുടെ കാലത്തു വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി.അയ്യപ്പന്‍നായരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അന്വേഷണം ആരംഭിച്ചത്. വായ്പ ക്രമക്കേടുകളെത്തുടര്‍ന്നു കടക്കെണിയില്‍ അകപ്പെട്ട് കേളക്കവല ചെമ്പകമൂലയിലെ കര്‍ഷകന്‍ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ സഹകരണ മന്ത്രി നിര്‍ദേശിച്ചതനുസരിച്ച് സഹകരണ രജിസ്ട്രാര്‍ സഹകരണ നിയമത്തിലെ വകുപ്പ് 66(1) പ്രകാരം ഉത്തരവിറക്കിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വായ്പ വിതരണത്തിലെ … Read more

കാ​രാ​പ്പു​ഴ മെ​ഗാ​ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി; സു​ന്ദ​രി​യാ​വാ​നൊ​രു​ങ്ങി കാ​രാ​പ്പു​ഴ

കാ​രാ​പ്പു​ഴ മെ​ഗാ​ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി; സു​ന്ദ​രി​യാ​വാ​നൊ​രു​ങ്ങി കാ​രാ​പ്പു​ഴ

ക​ല്‍പ​റ്റ: കാ​രാ​പ്പു​ഴ മെ​ഗാ​ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പം ന​ല്‍കി. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടി.​എം.​സി യോ​ഗം ചേ​ര്‍ന്ന​ത്. കാ​രാ​പ്പു​ഴ ഡാം ​ഗാ​ര്‍ഡ​ന്‍ വൈ​കീ​ട്ട് ആ​റു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ തു​റ​ക്കാ​ൻ ധാ​ര​ണ​യാ​യി. ഇ​വി​ടെ ആം​ഫി തി​യ​റ്റ​ര്‍ ഉ​ള്‍പ്പെ​ടെ പ്ര​വ​ര്‍ത്തി​ച്ച് ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ്ഥി​രം സാ​യാ​ഹ്ന വേ​ദി​യാ​ക്കി മാ​റ്റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ എ​സ്റ്റി​മേ​റ്റ് അം​ഗീ​ക​രി​ച്ചു. ഗാ​ര്‍ഡ​ന് അ​ക​ത്ത് സു​വ​നീ​ര്‍ ഷോ​പ്പ്, വെ​ര്‍ച്വ​ല്‍ റി​യാ​ലി​റ്റി എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി റൂ​മു​ക​ള്‍ ലേ​ലം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. ഗാ​ര്‍ഡ​ന​ക​ത്തു​ള്ള … Read more

വയനാട് ചുരത്തിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു

വയനാട് ചുരത്തിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു

വൈത്തിരി: വയനാട് ചുരത്തിൽ ഒൻപതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു. വയനാട് ചുള്ളിയോട് കൊട്ടേങ്ങൽ റാഷിദ്(24) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കുണ്ടായ അപകടത്തിൽ സഹയാത്രികനായ ബന്ധു ഷെരീഫിനും പരിക്കേറ്റിരുന്നു. ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാർ കൊക്കയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചുവെങ്കിലും റാഷിദ് ഇന്ന് കാലത്തു മരണപ്പെട്ടു.

മഴക്കാലപൂർവ്വ ശുചീകരണം, മാതൃകയായി ലൂയിസ് മൗണ്ട് ആശുപത്രി

മഴക്കാലപൂർവ്വ ശുചീകരണം, മാതൃകയായി ലൂയിസ് മൗണ്ട് ആശുപത്രി

ചെന്നലോട്: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ജില്ലയിലെ പ്രമുഖ മാനസിക രോഗാശുപത്രിയായ ലൂയിസ് മൗണ്ട് ആശുപത്രിയുടെ സഹകരണത്തോടെ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. റോസ് മാത്യു അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിൻസൺ, ലൂയിസ് മൗണ്ട് കോൺവെൻ്റ് മദർ സുപ്പിരിയർ സിസ്റ്റർ റോസ് മരിയ, അൻവിൻ സോയി, ജിനേഷ്, സിസ്റ്റർ ആൻ മരിയ, … Read more

താമരശ്ശേരി ചുരത്തിൽ വാഹനാപകടം: രണ്ടു പേർക്ക് പരിക്ക്

വയനാട് ചുരത്തിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു

വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികർ ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷെരീഫ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാർ ഗർത്തത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു.കൽപ്പറ്റ അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഇരുവരെയും മുകളിലെത്തിച്ചത്.

കുടുംബശ്രീയിൽ എംഇസി നിയമനം

കുടുംബശ്രീയിൽ എംഇസി നിയമനം

കൽപറ്റ ∙ കുടുംബശ്രീ വയനാട് മൈക്രോ എന്റർപ്രൈസസ് കൺസൽറ്റന്റ് (എംഇസി) സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സിഡിഎസിന് കീഴിൽ എംഇസിമാരെ നിയമിക്കുന്നു. 18 നും 40 നും ഇടയിൽ പ്രായമുള്ള ബിരുദധാരികളും മാർക്കറ്റിങ്ങിൽ താൽപര്യമുള്ളവരുമായ കുടുംബശ്രീ/ ഒക്‌സിലറി അംഗങ്ങൾക്ക് 20നുള്ളിൽ അപേക്ഷിക്കാം.  04936 299370.