‘എന്തിനാണ് സര് മെഡിക്കൽ കോളജ്? ഒരു നല്ല ഡോക്ടറോ നഴ്സോ ഒന്നുമില്ലായിരുന്നു” ചാച്ചനെ നോക്കാന്‍… മന്ത്രിക്ക് മുന്നിൽ സങ്കടക്കെട്ടഴിച്ച് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ മകൾ
മാനന്തവാടി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി നരിക്കുന്നിലെ തോമസിന്റെ കുടുംബത്തെ സന്ദർശിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് മകൾ സോന. വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ ദുരവസ്ഥയാണ് സോന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ‘എന്തിനാണ് സര് മെഡിക്കൽ കോളജ്? ഒരു നല്ല ഡോക്ടറോ നഴ്സോ ഒന്നുമില്ലായിരുന്നു ചാച്ചനെ നോക്കാന്‍. എന്റെ ചാച്ചനോ പോയി. ഇനി ആര്‍ക്കും ഈ ഗതികേട് വരുത്തരുതെ’ന്നായിരുന്നു വീട്ടിലെത്തിയ മന്ത്രിയോട് പൊട്ടിക്കരഞ്ഞുകൊണ്ട് തോമസിന്റെ മകൾ സോന പറഞ്ഞത്. ഞായറാഴ്ചയാണ് വൈദ്യുതി മന്ത്രി … Read more