മേപ്പാടി: പുതുവർഷാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മേപ്പാടി കുന്നമംഗലം വയൽ സ്വദേശി കാവുണ്ടത്ത് മുർഷിദ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട നാലു പ്രതികളെ കൂടി കോടതി റിമാൻഡ് ചെയ്തു.
കുന്നമംഗലം വയൽ സ്വദേശികളായ ആർ.പ്രശാന്ത്(39), ഒ. രതീഷ് (40), എരുമക്കൊല്ലി സ്വദേശികളായ എസ്. രൂപേഷ് (39), സി.സുധീഷ് (34)എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രധാന പ്രതി ഭൂപേഷ് എന്ന ബാവിക്കൊപ്പം കുറ്റകൃത്യത്തിൽ ഇവർക്കു കൂടി പങ്കുണ്ടെന്നതാണ് പൊലീസ് കണ്ടെത്തിയത്. 2022 ഡിസംബർ 31ന് അർധരാത്രി പുതുവത്സരാഘോഷത്തിനിടെയായിരുന്നു സംഭവം.