വയനാട് ഉരുള്‍പൊട്ടൽ: സംസ്ഥാനത്തെ സർക്കാർ പൊതുപരിപാടികൾ മാറ്റിവെച്ചു

വയനാട് ഉരുള്‍പൊട്ടൽ: സംസ്ഥാനത്തെ സർക്കാർ പൊതുപരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്‍റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നൽകിയത്. വയനാട് മേപ്പാടിക്ക് സമീപം മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. 32 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. മുപ്പതിലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 80 പേരെ രക്ഷപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു. പുലർച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു … Read more

‘കുറേ ആൾക്കാര് ​പോയി സാറേ….’ പ്രദീപിന് കരച്ചിലടക്കാനാവുന്നില്ല

‘കുറേ ആൾക്കാര് ​പോയി സാറേ….’ പ്രദീപിന് കരച്ചിലടക്കാനാവുന്നില്ല

‘കുറേ ആൾക്കാര് പോയി സാറേ…’ ഇതും പറഞ്ഞ് പ്രദീപ് നിർത്താതെ കരച്ചിലായിരുന്നു. തലേന്നുവരെ കണ്ടുകൊണ്ടിരുന്ന പലരും മണ്ണിനടിയിലാണെന്ന് പറയുന്നു ഈ മുണ്ടക്കൈക്കാരൻ. പുലർച്ചെ​ത്തിയ വൻ ദുരന്തത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പലർക്കുമൊപ്പം അടു​ത്തുള്ള കെട്ടിടത്തിൽ അഭയം തേടിയ പ്രദീപ്, ദുരന്തത്തിന്റെ വ്യാപ്തി ഏറെയാണെന്ന് വിതുമ്പലോടെ ‘മാധ്യമം’ ഓൺലൈനിനോട് പറഞ്ഞു. എസ്റ്റേറ്റിലെ റൈറ്ററുടെ ക്വാർട്ടേഴ്സിൽ കയറി നിൽക്കുകയാണ് ഒരുപാടു പേർ. അവർക്കിടയിൽ കാലിലും കൈയിലും തലക്കുമൊക്കെ സാരമായി മുറിവേറ്റ് ചോരയൊലിക്കുന്നവരും. അവരെയെങ്കിലും എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ … Read more

ഉരുൾപൊട്ടൽ: ഡി.എസ്.സി സൈനികർ വയനാട്ടിലേക്ക്; രണ്ട് ട്രക്ക് ഉപകരണങ്ങളും ആംബുലൻസും എത്തിക്കും

ഉരുൾപൊട്ടൽ: ഡി.എസ്.സി സൈനികർ വയനാട്ടിലേക്ക്; രണ്ട് ട്രക്ക് ഉപകരണങ്ങളും ആംബുലൻസും എത്തിക്കും

വയനാട്: അർധസൈനികവിഭാഗമായ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡി.എസ്.സി) സേനാംഗങ്ങൾ ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിനായി തിരിച്ചു. 67 സേനാംഗങ്ങൾ രണ്ടു കെ.എസ്.ആർ.ടി.സി ബസുകളിലായാണ് കണ്ണൂരിൽനിന്ന് തിരിച്ചത്. ആറ് ഉദ്യോഗസ്ഥർ സംഘത്തിന് നേതൃത്വം നൽകും. ഉപകരണങ്ങൾ അടങ്ങിയ രണ്ട് ട്രക്കും ആംബുലൻസും ഇവർക്കൊപ്പമുണ്ട്. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫിസിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. വലിയ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്നും ദുരന്തത്തിൻ്റെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. … Read more

ഉരുള്‍പൊട്ടല്‍: താമര​ശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; അത്യാവശ്യ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി

ഉരുള്‍പൊട്ടല്‍: താമര​ശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; അത്യാവശ്യ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി

താമരശ്ശേരി: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കണം. വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു.  ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവം … Read more

ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സാമ്പത്തിക തട്ടിപ്പ്; വനം വിജിലൻസ് അന്വേഷണം വരുന്നു

ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സാമ്പത്തിക തട്ടിപ്പ്; വനം വിജിലൻസ് അന്വേഷണം വരുന്നു

ക​ൽ​പ​റ്റ: ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ വ​ന​സം​ര​ക്ഷ​ണ​സ​മി​തി (വി.​എ​സ്.​എ​സ്) ന​ട​ത്തി​യ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ വ​നം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വ​രു​ന്നു. വ​നം​വ​കു​പ്പി​ന്റെ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​മാ​യ ചെ​മ്പ്ര മ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കി​ങ്ങിന്റെ ചു​മ​ത​ല വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക്കാ​ണ്. 16 ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി​യാ​ണ് ഇ​തി​ന​കം ഇ​വി​ടെ ന​ട​ത്തി​യ​ത്. കേ​സി​ലെ അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ സി.​സി.​എ​ഫ് കെ.​എ​സ്. ദീ​പ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു. സാ​മ്പ​ത്തി​ക തി​രി​മ​റി​ക്കു പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ത് ക​ണ്ടെ​ത്താ​ൻ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ റി​​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ടി​ക്ക​റ്റ് … Read more

ചിറക്കരയില്‍ കടുവ ഭീതി തുടര്‍ക്കഥ; എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു

ചിറക്കരയില്‍ കടുവ ഭീതി തുടര്‍ക്കഥ; എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ ചി​റ​ക്ക​ര​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ടു​വ ഭീ​തി തു​ട​ര്‍ക്ക​ഥ​യാ​കു​ന്നു. ഇ​തി​നി​ട​യി​ല്‍ ക​ടു​വ പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു. ചി​റ​ക്ക​ര അ​ത്തി​ക്കാ​പ​റ​മ്പി​ല്‍ എ.​പി. അ​ബ്ദു​റ​ഹ്മാ​ന്റെ എട്ടു മാ​സം പ്രാ​യ​മു​ള്ള പ​ശു​ക്കി​ടാ​വി​നെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്ന​ത്. ത​ല​പ്പു​ഴ ചി​റ​ക്ക​ര അ​ഞ്ചാം ന​മ്പ​ര്‍ പാ​രി​സ​ണ്‍സ് എ​സ്‌​റ്റേ​റ്റി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​നു​ള്ളി​ലെ വ​യ​ലി​ല്‍ കെ​ട്ടി​യി​രു​ന്ന പ​ശു​ക്കി​ടാ​വി​നെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. ക​ടു​വ പ​ശു​ക്കി​ടാ​വി​നെ അ​ഞ്ചു​മീ​റ്റ​ര്‍ ദൂ​രം വ​ലി​ച്ച് കൊ​ണ്ട്‌​പോ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ര​ണ്ടു ത​വ​ണ ഈ ​പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ടു​വ​യെ ക​ണ്ട​താ​യി വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും വ​ന​പാ​ല​ക​ര്‍ പ്ര​ദേ​ശ​ത്ത് … Read more

ക​ഞ്ചാ​വു​മാ​യി ഒരാൾ പി​ടിയി​ൽ

ക​ഞ്ചാ​വു​മാ​യി ഒരാൾ പി​ടിയി​ൽ

മാ​ന​ന്ത​വാ​ടി : സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജി​ത്.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​വ​ലി​യി​ലെ ചേ​കാ​ടി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബിഹാ​ർ സ്വ​ദേ​ശി​യാ​യ മു​കേ​ഷ് കു​മാ​റി​നെ ( 24) 103 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു ക​ർ​ണാ​ട​ക​ത്തി​ലെ ബൈ​ര​കു​പ്പ​യി​ൽ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് പ്ര​തി​യെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണി​ത്. എ​ക്സൈ​സ് പാ​ർ​ട്ടി​യി​ൽ ഓ​ഫി​സ​ർ ജോ​ണി. കെ. ​ജി​നോ​ഷ് പി.​ആ​ർ. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ അ​രു​ൺ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ … Read more

കാ​ട്ടു​കൊ​മ്പ​ൻ വീ​ണ്ടും കാ​ട്ടി​ക്കു​ള​ത്ത്

കാ​ട്ടു​കൊ​മ്പ​ൻ വീ​ണ്ടും കാ​ട്ടി​ക്കു​ള​ത്ത്

കാ​ട്ടി​ക്കു​ളം: കാ​ട്ടി​ക്കു​ള​ത്തി​ന്റെ പേ​ടി​സ്വ​പ്ന​മാ​യ കാ​ട്ടു​കൊ​മ്പ​ൻ ക​ഴി​ഞ്ഞ രാ​ത്രി വീ​ണ്ടു​മെ​ത്തി. ടൗ​ണി​ന​ടു​ത്തു​ള്ള താ​ണി​ക്കു​ഴി​യി​ൽ സ​ത്യ​​വ്രത​ൻ, ന​സീ​മ മ​ൻ​സി​ലി​ൽ റു​ഖി​യ എ​ന്നി​വ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു. പു​ല​ർ​ച്ചെ 2.45 നാ​ണ് ആ​ന എ​ത്തി​യ​ത്. ടോ​ർ​ച്ച​ടി​ക്കു​ക​യോ പ​ട​ക്കം പൊ​ട്ടി​ക്കു​ക​യോ ചെ​യ്താ​ൽ ആ​ക്ര​മി​ക്കാ​ൻ വ​രു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​യ​തി​നാ​ൽ ആ​രും ഭ​യ​ന്ന് പു​റ​ത്തി​റ​ങ്ങി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം വ​ന്നു​പോ​യ​തി​ന് ശേ​ഷം ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് വീ​ണ്ടു​മെ​ത്തി​യ​ത്. ര​ണ്ടോ മൂ​ന്നാ ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ഈ ​കാ​ട്ടാ​ന ഒരേ പ്ര​ദേ​ശ​ത്ത് വ​രി​ല്ല എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ വ​നം … Read more