വയനാട് ഉരുൾപൊട്ടൽ: പാർലമെന്റ് നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കേരള എം.പിമാർ

വയനാട് ഉരുൾപൊട്ടൽ: പാർലമെന്റ് നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന്  കേരള എം.പിമാർ

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നുള്ള അതീവ ഗുരുതരമായ ദുരന്തവും രക്ഷാപ്രവർത്തനങ്ങളും പാർലമെന്റ് മറ്റ് നടപടി ക്രമങ്ങൾ നിർത്തി വെച്ചു ചർച്ച ചെയ്യണമെന്ന് കേരള എം.പിമാർ ആവശ്യപ്പെട്ടു. പി. സന്തോഷ് കുമാർ, പി.വി. അബ്ദുൽവഹാബ് തുടങ്ങിയവർ രാജ്യസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. വയനാട്ടിലെ വൻ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും … Read more

വയനാട് ഉരുള്‍പൊട്ടൽ: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കെ. സുധാകരന്‍

വയനാട് ഉരുൾപൊട്ടൽ: പാർലമെന്റ് നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന്  കേരള എം.പിമാർ

തിരുവനന്തപുരം: അനേകരുടെ ജീവനെടുക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്ത വയനാട് മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തില്‍ സര്‍വശക്തിയുമെടുത്തുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് സുധാകരന്‍ ആഹ്വാനം ചെയ്തു. അതീവ ദുഃഖകരമായ വാര്‍ത്തകളാണ് … Read more

വയനാട് ഉരുള്‍പൊട്ടൽ: സംസ്ഥാനത്തെ സർക്കാർ പൊതുപരിപാടികൾ മാറ്റിവെച്ചു

വയനാട് ഉരുൾപൊട്ടൽ: പാർലമെന്റ് നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന്  കേരള എം.പിമാർ

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്‍റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നൽകിയത്. വയനാട് മേപ്പാടിക്ക് സമീപം മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. 32 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. മുപ്പതിലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 80 പേരെ രക്ഷപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു. പുലർച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു … Read more

‘കുറേ ആൾക്കാര് ​പോയി സാറേ….’ പ്രദീപിന് കരച്ചിലടക്കാനാവുന്നില്ല

‘കുറേ ആൾക്കാര് ​പോയി സാറേ….’ പ്രദീപിന് കരച്ചിലടക്കാനാവുന്നില്ല

‘കുറേ ആൾക്കാര് പോയി സാറേ…’ ഇതും പറഞ്ഞ് പ്രദീപ് നിർത്താതെ കരച്ചിലായിരുന്നു. തലേന്നുവരെ കണ്ടുകൊണ്ടിരുന്ന പലരും മണ്ണിനടിയിലാണെന്ന് പറയുന്നു ഈ മുണ്ടക്കൈക്കാരൻ. പുലർച്ചെ​ത്തിയ വൻ ദുരന്തത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പലർക്കുമൊപ്പം അടു​ത്തുള്ള കെട്ടിടത്തിൽ അഭയം തേടിയ പ്രദീപ്, ദുരന്തത്തിന്റെ വ്യാപ്തി ഏറെയാണെന്ന് വിതുമ്പലോടെ ‘മാധ്യമം’ ഓൺലൈനിനോട് പറഞ്ഞു. എസ്റ്റേറ്റിലെ റൈറ്ററുടെ ക്വാർട്ടേഴ്സിൽ കയറി നിൽക്കുകയാണ് ഒരുപാടു പേർ. അവർക്കിടയിൽ കാലിലും കൈയിലും തലക്കുമൊക്കെ സാരമായി മുറിവേറ്റ് ചോരയൊലിക്കുന്നവരും. അവരെയെങ്കിലും എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ … Read more

ഉരുൾപൊട്ടൽ: ഡി.എസ്.സി സൈനികർ വയനാട്ടിലേക്ക്; രണ്ട് ട്രക്ക് ഉപകരണങ്ങളും ആംബുലൻസും എത്തിക്കും

ഉരുൾപൊട്ടൽ: ഡി.എസ്.സി സൈനികർ വയനാട്ടിലേക്ക്; രണ്ട് ട്രക്ക് ഉപകരണങ്ങളും ആംബുലൻസും എത്തിക്കും

വയനാട്: അർധസൈനികവിഭാഗമായ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡി.എസ്.സി) സേനാംഗങ്ങൾ ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിനായി തിരിച്ചു. 67 സേനാംഗങ്ങൾ രണ്ടു കെ.എസ്.ആർ.ടി.സി ബസുകളിലായാണ് കണ്ണൂരിൽനിന്ന് തിരിച്ചത്. ആറ് ഉദ്യോഗസ്ഥർ സംഘത്തിന് നേതൃത്വം നൽകും. ഉപകരണങ്ങൾ അടങ്ങിയ രണ്ട് ട്രക്കും ആംബുലൻസും ഇവർക്കൊപ്പമുണ്ട്. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫിസിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. വലിയ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്നും ദുരന്തത്തിൻ്റെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. … Read more

ഉരുള്‍പൊട്ടല്‍: താമര​ശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; അത്യാവശ്യ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി

ഉരുള്‍പൊട്ടല്‍: താമര​ശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; അത്യാവശ്യ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി

താമരശ്ശേരി: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കണം. വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു.  ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവം … Read more

ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സാമ്പത്തിക തട്ടിപ്പ്; വനം വിജിലൻസ് അന്വേഷണം വരുന്നു

ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സാമ്പത്തിക തട്ടിപ്പ്; വനം വിജിലൻസ് അന്വേഷണം വരുന്നു

ക​ൽ​പ​റ്റ: ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ വ​ന​സം​ര​ക്ഷ​ണ​സ​മി​തി (വി.​എ​സ്.​എ​സ്) ന​ട​ത്തി​യ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ വ​നം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വ​രു​ന്നു. വ​നം​വ​കു​പ്പി​ന്റെ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​മാ​യ ചെ​മ്പ്ര മ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കി​ങ്ങിന്റെ ചു​മ​ത​ല വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക്കാ​ണ്. 16 ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി​യാ​ണ് ഇ​തി​ന​കം ഇ​വി​ടെ ന​ട​ത്തി​യ​ത്. കേ​സി​ലെ അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ സി.​സി.​എ​ഫ് കെ.​എ​സ്. ദീ​പ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു. സാ​മ്പ​ത്തി​ക തി​രി​മ​റി​ക്കു പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ത് ക​ണ്ടെ​ത്താ​ൻ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ റി​​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ടി​ക്ക​റ്റ് … Read more

ചിറക്കരയില്‍ കടുവ ഭീതി തുടര്‍ക്കഥ; എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു

ചിറക്കരയില്‍ കടുവ ഭീതി തുടര്‍ക്കഥ; എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ ചി​റ​ക്ക​ര​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ടു​വ ഭീ​തി തു​ട​ര്‍ക്ക​ഥ​യാ​കു​ന്നു. ഇ​തി​നി​ട​യി​ല്‍ ക​ടു​വ പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു. ചി​റ​ക്ക​ര അ​ത്തി​ക്കാ​പ​റ​മ്പി​ല്‍ എ.​പി. അ​ബ്ദു​റ​ഹ്മാ​ന്റെ എട്ടു മാ​സം പ്രാ​യ​മു​ള്ള പ​ശു​ക്കി​ടാ​വി​നെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്ന​ത്. ത​ല​പ്പു​ഴ ചി​റ​ക്ക​ര അ​ഞ്ചാം ന​മ്പ​ര്‍ പാ​രി​സ​ണ്‍സ് എ​സ്‌​റ്റേ​റ്റി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​നു​ള്ളി​ലെ വ​യ​ലി​ല്‍ കെ​ട്ടി​യി​രു​ന്ന പ​ശു​ക്കി​ടാ​വി​നെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. ക​ടു​വ പ​ശു​ക്കി​ടാ​വി​നെ അ​ഞ്ചു​മീ​റ്റ​ര്‍ ദൂ​രം വ​ലി​ച്ച് കൊ​ണ്ട്‌​പോ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ര​ണ്ടു ത​വ​ണ ഈ ​പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ടു​വ​യെ ക​ണ്ട​താ​യി വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും വ​ന​പാ​ല​ക​ര്‍ പ്ര​ദേ​ശ​ത്ത് … Read more