ഗുണ്ടാലിസ്റ്റിൽ ജയിലില്‍ കഴിയുന്നയാള്‍ക്ക് മറ്റൊരുകേസില്‍ പത്ത് വര്‍ഷം കഠിനതടവ്
മാനന്തവാടി: 28 കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കാപ്പചുമത്തി ജയിലില്‍ കഴിയുന്നയാള്‍ക്ക് മറ്റൊരു കേസില്‍ പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കാവുംമന്ദം കാരനിരപ്പേല്‍ ഷിജു എന്ന കുരിശ് ഷിജു(43)വിനെയാണ് മാനന്തവാടി അഡീഷണല്‍ സെഷൻസ് ആൻഡ് എസ്.സി, എസ്.ടി കോടതി ജഡ്ജി പി.ടി. പ്രകാശന് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. 2018ല്‍ പടിഞ്ഞാറത്തറ അരമ്പറ്റക്കുന്ന് വിളക്കത്തറവീട്ടില് രതീഷ് എസ്. പിഷാരടി എന്നയാളെ വീടിനടുത്തു വെച്ച് കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച … Read more