

തണ്ണീർത്തട നിയമം ലംഘിച്ചുള്ള ഭൂമി കയ്യേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ലൈഫ് ഭവന പദ്ധതിയിൽ വീടു നിർമിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചും സിപിഐ നൂൽപുഴ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. തണ്ണീർത്തട നിയമലംഘനം നടത്തിയ എല്ലാ നിർമിതികളും പൊളിച്ചുമാറ്റണമെന്നും ഭൂരഹിതർക്കും ഭവന രഹിതർക്കും വീടു നിർമാണ അനുമതി നൽകണമെന്നും സമരക്കാർ ആവശ്യമുന്നയിച്ചു.
ലൈഫ് ഗുണഭോക്താക്കൾക്ക് 5 സെന്റ് വരെ നികത്താനുള്ള അനുമതി സർക്കാർ നൽകിയതാണെന്നും കോടതി അതു ശരിവച്ചതാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. ധർണ സിപിഐ ബത്തേരി മണ്ഡലം സെക്രട്ടറി സജി വർഗീസ് ഉദ്ഘാടനം ചെയ്തു. ടി.ഇ.ഡിഗോൾ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.എം.സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. എൻ.ഫാരിസ്, സതീഷ് കരടിപ്പാറ, പി.ജി.സോമനാഥൻ, എം.സി.സുമേഷ്, മുഹമ്മദ് മുട്ടത്ത്, അനിൽ സ്റ്റീഫൻ, പി.ആർ.മോഹനൻ, എ.അസൈനാർ തുടങ്ങിയവർ പ്രസംഗിച്ചു.