ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സാമ്പത്തിക തട്ടിപ്പ്; വനം വിജിലൻസ് അന്വേഷണം വരുന്നു

Spread the News
ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സാമ്പത്തിക തട്ടിപ്പ്; വനം വിജിലൻസ് അന്വേഷണം വരുന്നു

ക​ൽ​പ​റ്റ: ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ വ​ന​സം​ര​ക്ഷ​ണ​സ​മി​തി (വി.​എ​സ്.​എ​സ്) ന​ട​ത്തി​യ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ വ​നം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വ​രു​ന്നു. വ​നം​വ​കു​പ്പി​ന്റെ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​മാ​യ ചെ​മ്പ്ര മ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കി​ങ്ങിന്റെ ചു​മ​ത​ല വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക്കാ​ണ്. 16 ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി​യാ​ണ് ഇ​തി​ന​കം ഇ​വി​ടെ ന​ട​ത്തി​യ​ത്. കേ​സി​ലെ അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ സി.​സി.​എ​ഫ് കെ.​എ​സ്. ദീ​പ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു.

സാ​മ്പ​ത്തി​ക തി​രി​മ​റി​ക്കു പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ത് ക​ണ്ടെ​ത്താ​ൻ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ റി​​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ ജീ​വ​ന​ക്കാ​ര​നു​മാ​ത്രം ഇ​ത്ര​യും തു​ക​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ ക​ഴി​യി​​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഇ​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബീ​റ്റ് ഓ​ഫി​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി.​എ​സ്.​എ​സി​ലെ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കു​നേ​രേ ന​ട​പ​ടി​യു​ണ്ടാ​വും. വ​നം സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​നം​വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സം​വി​ധാ​ന​മാ​ണ് വ​ന​സം​ര​ക്ഷ​ണ​സ​മി​തി. ചെ​മ്പ്ര മ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കി​ങ്ങി​ന്റെ ചു​മ​ത​ല സ​മി​തി​ക്കാ​യ​തി​നാ​ൽ വ​ൻ​തു​ക​യാ​ണ് വ​രു​മാ​നം.

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ന​ത്തി​ലേ​ക്കു​ള്ള അ​നി​യ​ന്ത്രി​ത​മാ​യ ക​ട​ന്നു​ക​യ​റ്റം ത​ട​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വ​നം​സം​ര​ക്ഷ​ണ സ​മി​തി ട്ര​ക്കി​ങ് ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. 1770 രൂ​പ കൊ​ടു​ത്താ​ൽ പ​ത്ത് പേ​ർ​ക്ക് ചെ​മ്പ്ര​മ​ല ക​യ​റി തി​രി​ച്ചു​വ​രാം. ഈ ​പ​ണം വ​ന​സം​ര​ക്ഷ​ണ സ​മി​തി ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​തെ ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി തി​രി​മ​റി ന​ട​ത്തു​ന്നു​വെ​ന്ന കാ​ര്യ​മാ​ണ് പു​റ​ത്താ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 16 ല​ക്ഷം രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ത​ട്ടി​പ്പ് പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ഇ​തി​ൽ 13 ല​ക്ഷം രൂ​പ ബ​ന്ധ​പ്പെ​ട്ട​വ​ർ തി​രി​ച്ച​ട​ച്ച് ര​ക്ഷ​പ്പെ​ടാ​നും ശ്ര​മ​മു​ണ്ടാ​യി. 15 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഈ ​ത​ട്ടി​പ്പ് തു​ട​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. എ​ട്ടു​വ​ർ​ഷ​മാ​യി ചെ​മ്പ്ര​യി​ൽ ഓ​ഡി​റ്റി​ങ് ന​ട​ത്തി​യി​ട്ടി​ല്ല. ഇ​തി​ന്റെ മ​റ​വി​ലാ​ണ് ചി​ല ജീ​വ​ന​ക്കാ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ദി​വ​സ​വ​രു​മാ​ന​മാ​യി കി​ട്ടു​ന്ന ഒ​രു​ല​ക്ഷം രൂ​പ​വ​രെ​യു​ള്ള തു​ക കൃ​ത്യ​മാ​യി ബാ​ങ്കി​ല​ട​ക്കാ​തെ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി ഓ​ഡി​റ്റി​ങ് ന​ട​ത്തി​യ​തോ​ടെ​യാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തോ​ടെ സൗ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ ജീ​വ​ന​ക്കാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബീ​റ്റ് ഓ​ഫി​സ​റെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. പൊ​ലീ​സി​ലും വ​നം​വ​കു​പ്പ് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ബി. ​പ്ര​ദീ​പ് കു​മാ​ർ 2008 മു​ത​ൽ 2024 വ​രെ​യു​ള്ള ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ചോ​ദി​ച്ച് വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, 2008 മു​ത​ൽ 2024 വ​രെ​യു​ള്ള ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ഓ​ഫി​സി​ൽ ല​ഭ്യ​മ​ല്ലെ​ന്ന വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

ചെ​മ്പ്ര പീ​ക്ക്‌ വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഫ​ണ്ടി​ൽ ക്ര​മ​ക്കേ​ട്‌ ന​ട​ത്തി​യ​ത്‌ സം​ബ​ന്ധി​ച്ച്‌ പൊ​ലീ​സ്‌ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്‌ വ​ന​സം​ര​ക്ഷ​ണ സ​മി​തി എ​ക്‌​സി​ക്യൂ​ട്ടി​വ്‌ അം​ഗ​ങ്ങ​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Comment