അ​യ​നി​യാ​റ്റി​ൽ കോ​ള​നി പ​രി​സ​ര​ത്തി​റ​ങ്ങി​യ ക​ടു​വ​ക്കാ​യി തിര​ച്ചി​ൽ ഊ​ർ​ജി​തം

അ​യ​നി​യാ​റ്റി​ൽ കോ​ള​നി പ​രി​സ​ര​ത്തി​റ​ങ്ങി​യ ക​ടു​വ​ക്കാ​യി തിര​ച്ചി​ൽ ഊ​ർ​ജി​തം

മാ​ന​ന്ത​വാ​ടി: അ​യ​നി​യാ​റ്റി​ൽ കോ​ള​നി പ​രി​സ​ര​ത്തി​റ​ങ്ങി​യ ക​ടു​വ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മോ പു​തി​യ കാ​ൽ​പ്പാ​ടു​ക​ളോ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ടു​വ​ക്കാ​യി നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ൻ റാ​പ്പി​ഡ് റെ​സ്‌​പോ​ൺ​സ് ടീ​മും ത​ല​പ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ടീ​മും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റു​ന്ന​തി​നാ​യി വ​നം വ​കു​പ്പി​ന​റെ നേ​തൃ​ത്വ​ത്തി​ൽ നൈ​റ്റ് പ​ട്രോ​ളി​ങും ഏ​ർ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​യ​നി​യാ​റ്റി​ലി​ലെ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ പാ​ല​ള​ക്കാ​നെ​ത്തി​യ​വ​ർ ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ട​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​ർ ഇ​ത് ക​ടു​വ​യു​ടേ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. സ​മീ​പ​ത്തു​ള്ള തേ​യി​ല​ത്തോ​ട്ട​ത്തി​ലും മ​റ്റു​മാ​ണ് കാ​ര്യ​മാ​യി … Read more

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ചുണ്ടേൽ അങ്ങാടിയിൽ

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ചുണ്ടേൽ അങ്ങാടിയിൽ

വൈ​ത്തി​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ പ​രി​ധി​യി​ൽ ശേ​ഖ​രി​ച്ച മാ​ലി​ന്യം മു​ഴു​വ​ൻ ത​ള്ളു​ന്ന​ത് ചു​ണ്ടേ​ൽ അ​ങ്ങാ​ടി​യോ​ടു ചേ​ർ​ന്ന സ്ഥ​ല​ത്ത്. അ​ടു​ത്തി​ടെ പൊ​ളി​ച്ചു നീ​ക്കി​യ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ് കെ​ട്ടി​ടം നി​ന്നി​രു​ന്ന സ്ഥ​ല​ത്താ​ണ് മാ​ലി​ന്യ നി​ക്ഷേ​പം. എ​ട്ടു ഷ​ട്ട​റു​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ലും പൊ​തു ശൗ​ചാ​ല​യ​ത്തി​ന്റെ മു​ക​ളി​ലും ശു​ചി​ത്വ മി​ഷ​ൻ നി​ൽ​ക്കു​ന്ന കെ​ട്ടി​ടം മു​ഴു​വ​നാ​യും മാ​ലി​ന്യം ചാ​ക്കു​ക​ൾ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ദ്ര​വി​ച്ചു​തു​ട​ങ്ങി​യ ചാ​ക്കു​ക​ൾ നി​ര​ത്തി​യി​രി​ക്കു​ന്ന​തി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് കൊ​തു​കു​ക​ളും മ​ലി​ന​ജ​ല​വും നി​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ലി​ന്യ​ചാ​ക്കു​ക​ൾ കി​ട​ക്കു​ന്ന​തി​നോ​ട് ചേ​ർ​ന്നാ​ണ് എ​ൻ.​എ​സ് ഹോ​സ്പി​റ്റ​ൽ, ചു​ണ്ടേ​ൽ വി​ല്ലേ​ജ് … Read more

വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു

വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു

വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചുവൈത്തിരി: വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു. വാഹനം കത്തി നശിച്ചു. ആളപായമില്ല. ചുരത്തിൽ അഞ്ചാംവളവിന് സമീപമാണ് സംഭവം. ദോസ്ത് പിക്കപ്പ് ലോറിക്കാണ് ഇന്ന് രാവിലെ 11.15ന് തീപ്പിടിച്ചത്. ഹൈവേ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

കാൽപന്തിനാൽ ജീവകാരുണ്യം; പി.എൽ.സി പെരുങ്കോട 10ാം വർഷത്തിലേക്ക്

കാൽപന്തിനാൽ ജീവകാരുണ്യം; പി.എൽ.സി പെരുങ്കോട 10ാം വർഷത്തിലേക്ക്

പൊ​ഴു​ത​ന: കാ​ൽ​പ​ന്തി​നെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പെ​രു​ങ്കോ​ട ലേ​ബ​ർ ക്ല​ബ് (പി.​എ​ൽ.​സി) പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക്. പെ​രു​​ങ്കോ​ട​യെ​ന്ന പ​ച്ച​പു​ത​ച്ച ഗ്രാ​മ​വും ഫു​ട്ബാ​ളും ത​മ്മി​ൽ അ​ത്ര ഇ​ണ​ക്ക​മു​ണ്ട്. മ​ണ്ണി​നെ​യും പ​ന്തി​നെ​യും ഒ​രു​പോ​ലെ പ്ര​ണ​യി​ച്ച ദേ​ശ​മാ​ണി​ത്. മു​ൻ​ഗാ​മി​ക​ൾ പ​ക​ർ​ന്നു ന​ൽ​കി​യ ക​ളി​യാ​വേ​ശം ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വെ​ക്കു​ന്ന ക്ല​ബ് വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ങ്ങ​ളി​ൽ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ്‌​തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തിവ​രു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​തത് വ​ർ​ഷം ന​ട​ത്തി വ​രാ​റു​ള്ള ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ലാ​ഭ​വി​ഹ​ിത​മാ​ണ് … Read more

വ​യ​നാ​ട് രാ​ജ്യ​ത്തെ മി​ക​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത്

വ​യ​നാ​ട് രാ​ജ്യ​ത്തെ മി​ക​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത്

ക​ൽ​പ​റ്റ: രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി അ​ക്കാ​ദ​മി ഓ​ഫ് ഗ്രാ​സ്‌​റൂ​ട്ട് സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ര്‍ച് ഓ​ഫ് ഇ​ന്ത്യ ന​ല്‍കു​ന്ന രാ​ജീ​വ് ഗാ​ന്ധി അ​വാ​ര്‍ഡി​ന് വ​യ​നാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ര്‍ഹ​മാ​യി. 2023ല്‍ ​ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മാ​നി​ച്ചാ​ണ് വ​യ​നാ​ടി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. മു​ന്‍ ലോ​ക്‌​സ​ഭ സെ​ക്ര​ട്ട​റി ഡോ. ​സു​ഭാ​ഷ് സി. ​കാ​ശ്യ​പ് ചെ​യ​ര്‍മാ​നാ​യ ജൂ​റി​യാ​ണ് അ​വാ​ര്‍ഡി​നാ​യി വ​യ​നാ​ടി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. അ​വാ​ര്‍ഡ് ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ത് കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​ന​ത്തി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് … Read more

ആദിവാസി യുവാവിന്റെ മരണം; പുനരന്വേഷണ ഹരജി മാറ്റി

ആദിവാസി യുവാവിന്റെ മരണം;  പുനരന്വേഷണ ഹരജി മാറ്റി

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ന​ക​ത്ത് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത മാ​സം അ​ഞ്ചി​ലേ​ക്ക് മാ​റ്റി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. കു​ന്ദ​മം​ഗ​ലം ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 11നാ​ണ് ക​ൽ​പ​റ്റ അ​ഡ് ലെ​യ്ഡ് സ്വ​ദേ​ശി വി​ശ്വ​നാ​ഥ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണം സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് ജി​ല്ല കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​ന്തി​മ … Read more

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വ​യ​നാ​ട് രാ​ജ്യ​ത്തെ മി​ക​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത്

പടിഞ്ഞാറത്തറ :കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്, എ.പി. എച്ച്.സി. ഹോമിയോ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്കാരിക നിലയത്തിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് . പി. ബാലൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു . ജസീല ളംറത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർ പേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ അനിത.ടി.സി. മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണവും ഹോമിയോപ്പതിയും ബോധവൽക്കരണ … Read more

ഉരുള്‍പൊട്ടൽ: ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം

ഉരുള്‍പൊട്ടൽ: ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏറാട്ടുകുണ്ടിൽ നിന്നും അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം. കുട്ടികളടക്കം 24 പേരാണ് ക്യാമ്പിൽ കഴിയുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ക്യാമ്പ്. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ് കുമാറിനാണ് മേൽനോട്ട ചുമതല. നാല് കുടുംബങ്ങളാണ് ഏറാട്ട്കുണ്ട് സങ്കേതത്തില്‍ താമസമുണ്ടായിരുന്നത്. ഇവരെ അനുയോജ്യമായ സ്ഥലത്ത് പുനരധിവസിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. താഴെയുള്ള ക്യാമ്പുകളിലേക്ക് ഇവരെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അട്ടമലയിലെ ക്യാമ്പില്‍ തന്നെ തുടരാനാണ് ഇവരുടെയും താല്‍പര്യം. ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്ന് … Read more