കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക് കടന്ന പ്രതി 17 വർഷത്തിന് ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ
കേരളത്തിലെ റിസോർട്ട് ഉടമയെ അടിച്ചുകൊന്ന് ഗൾഫിലേക്ക് കടന്ന പ്രതി 17 വർഷത്തിന് ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ. വയനാട് വൈത്തിരി ജങ്കിൾ പാർക്ക് റിസോർട്ട് ഉടമ ചേവായൂർ വൃന്ദാവൻ കോളനിയിലെ അബ്ദുൽ കരീം വധക്കേസ് പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയെയാണ് ഖത്തർ-സൗദി അതിർത്തിയായ സൽവയിൽ നിന്ന് പൊലീസ് പിടികൂടിയത്. നാല് മാസം മുമ്പ് അറസ്റ്റിലായി സൗദി ജയിലിൽ കഴിയുന്ന ഇയാളെ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാൻ കേരള പൊലീസ് റിയാദിലെത്തി. സൗദി അധികൃതരുമായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായെന്നും റിയാദ് … Read more