പോക്സോ; പ്രതിക്ക് 11 വർഷം തടവ്
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് പതിനൊന്ന് വർഷത്തെ തടവും പത്തു ലക്ഷംരൂപ പിഴയും. കുഞ്ഞോം എടച്ചേരി വീട്ടിൽ ബാബു (46) വിനെയാണ് കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. മാർച്ചുമുതൽ അഞ്ചുമാസം വരെയുള്ള കാലയളവിൽ പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തൊണ്ടർനാട് എസ്.എച്ച്.ഒ ആയിരുന്ന ബിജു ആന്റണി കേസിൽ ആദ്യാന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർന്ന് എസ്.എച്ച്.ഒ … Read more