
പൊഴുതന (വയനാട്): പെരുങ്കോട മുത്താറിക്കുന്ന് ഭാഗത്ത് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. മേപ്പാടി പാലവയൽ സ്വദേശി ആര്യ ദേവ് (14) ആണ് മരിച്ചത്.
ബന്ധു വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു ആര്യ ദേവ്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി ഗവ. സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയായിരുന്നു.
പിതാവ്: അനിൽ. മാതാവ്: രമ്യ.
മൃതദേഹം വൈത്തിരി ആശുപത്രിയിൽ.
