ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ക​ർ​ഷ​ക​ൻ തോ​മ​സി​ന് നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി

Spread the News
ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ക​ർ​ഷ​ക​ൻ തോ​മ​സി​ന് നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി

മാ​ന​ന്ത​വാ​ടി: അ​പ്ര​തീ​ക്ഷി​ത​മാ​യ ദാ​രു​ണ സം​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ക​ർ​ഷ​ക​ൻ തോ​മ​സി​ന് നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. വ്യാ​ഴാ​ഴ്ച ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ​ള്ളി​പ്പു​റ​ത്ത് തോ​മ​സ് എ​ന്ന സാ​ലു​വി​ന് (50) അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ പു​തു​ശ്ശേ​രി പൊ​ള്ള​മ്പാ​റ റോ​ഡ​രി​കി​ലു​ള്ള കൈ​വേ​ലി​യി​ലെ വീ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സാ​ലു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ എ​ത്തി​ച്ച​ത്. അ​പ്പോ​ൾ മു​ത​ൽ വീ​ട്ടി​ലേ​ക്ക് ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. ക​ണ്ണീ​രോ​ടെ​യാ​ണ് ശ​നി​യാ​ഴ്ച തോ​മ​സി​ന് നാ​ട് വി​ട​ന​ൽ​കി​യ​ത്. തോ​മ​സി​ന്‍റെ വേ​ർ​പാ​ടി​ൽ ഉ​ല​ഞ്ഞു​പോ​യ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഏ​റെ പാ​ടു​പെ​ട്ടു.

തോ​മ​സി​ന്‍റെ ഭാ​ര്യ സി​നി​യെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ആ​ർ​ക്കും വാ​ക്കു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. മൃ​ത​ദേ​ഹ​ത്തി​നു​സ​മീ​പം ത​ള​ർ​ന്നു​വീ​ണ് അ​വ​ശ​യാ​യി​ക്കി​ട​ന്ന സി​നി​യു​ടെ​യും മ​ക്ക​ളു​ടെ​യും അ​വ​സ്ഥ അ​വി​ടെ എ​ത്തി​യ​വ​രു​ടെ​യും ക​ണ്ണു​ന​ന​യി​ച്ചു. തോ​മ​സി​ന് അ​ന്ത്യ​ചും​ബ​നം ന​ൽ​കു​മ്പോ​ഴും അ​വി​ടം സ​ങ്ക​ട​ക്ക​ട​ലാ​യി.

നാ​ട്ടു​കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും പു​റ​മെ ജ​ന​പ്ര​തി​നി​ധി​ക​ളും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി. എം.​എ​ൽ.​എ​മാ​രാ​യ ഒ.​ആ​ർ. കേ​ളു, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, സ​ണ്ണി ജോ​സ​ഫ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ർ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

കടുവ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ കർഷകന് നാടിന്‍റെ അന്ത്യാഞ്ജലി

അ​മേ​രി​ക്ക​യി​ലു​ള്ള സ​ഹോ​ദ​ര​ൻ ഫാ. ​ജോ​സ് പ​ള്ളി​പ്പു​റ​ത്ത് എ​ത്തു​ന്ന​ത് കാ​ത്താ​ണ് മൃ​ത​ദേ​ഹം അ​ട​ക്കാ​ൻ വൈ​കി​യ​ത്. വി​മാ​ന​മാ​ർ​ഗം ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ഫാ. ​ജോ​സ് ശ​നി​യാ​ഴ്ച ഉ​ച്ച​ക്കു​മു​മ്പേ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം വൈ​കീ​ട്ട് 3.10നാ​ണ് മൃ​ത​ദേ​ഹം വി​ലാ​പ​യാ​ത്ര​യാ​യി പു​തു​ശ്ശേ​രി സെ​ന്റ് തോ​മ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. പ​ള്ളി​യി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നും പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ​ക​ൾ​ക്കും​ശേ​ഷം 5.30ഓ​ടെ സം​സ്ക​രി​ച്ചു.

തോ​മ​സി​ന്റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് സ​ഹോ​ദ​ര​ൻ ഫാ. ​ജോ​സ് പ​ള്ളി​പ്പു​റ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പു​തു​ശ്ശേ​രി പ​ള്ളി​യി​ൽ ന​ട​ത്തി​യ ശു​ശ്രൂ​ഷ ച​ട​ങ്ങു​ക​ൾ​ക്ക് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശ്ശേ​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ സ്തേ​ഫാ​നോ​സ് അ​നു​ശോ​ച​ന സ​ന്ദേ​ശം ന​ൽ​കി. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ബ​ത്തേ​രി രൂ​പ​ത ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് ക​ണ്ണൂ​ർ ബ​റു​മു​റി​യം പാ​സ്റ്റ​റ​ൽ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ൽ, പു​തു​ശ്ശേ​രി സെ​ന്റ് തോ​മ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ. ​അ​രു​ൺ മു​യ​ൽ​ക​ല്ലി​ങ്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

Leave a Comment