ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാസമ്മേളനം

Spread the News
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാസമ്മേളനം

കൽപ്പറ്റ : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാസമ്മേളനം നടത്തി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടം ചെയ്തു. എ.എം.എ.ഐ. ജില്ലാഘടകം പ്രസിഡൻറ് ഡോ. എ. ഭവാനി അധ്യക്ഷയായി. പദ്മശ്രീ പുരസ്കാരജേതാവ് ചെറുവയൽ രാമൻ മുഖ്യാതിഥിയായി.

എ.എം.എ.ഐ. ഘടകം സെക്രട്ടറി ഡോ. കെ. ജാസിത്ത് മൻസൂർ, ഡോക്ടർമാരായ മുഹമ്മദ് റാസി, എം.സുധീർ, ലിഷിതാ സുജിത്ത്, സജിതാ സുരേന്ദ്രൻ, രോഹിത് ഭഗീരതൻ എന്നിവർ സംസാരിച്ചു.

Leave a Comment