പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിയിലേക്ക് കുടുംബാംഗങ്ങൾ മാർച്ച് നടത്തി

Spread the News
പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിയിലേക്ക് കുടുംബാംഗങ്ങൾ മാർച്ച് നടത്തി

മാനന്തവാടി : പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ മാനന്തവാടി സെയ്‌ന്റ് ജോസഫ്‌സ് ആശുപത്രിയിലേക്ക് കുടുംബാംഗങ്ങൾ മാർച്ച് നടത്തി. വെള്ളമുണ്ട ഐക്കാരൻ ഷഫീഖിന്റെ ഭാര്യ ഫസ്ന (22) ആണ് കഴിഞ്ഞദിവസം മരിച്ചത്.

മാനന്തവാടി താലൂക്കോഫീസ് പരിസരത്തുനിന്ന് പ്ലക്കാർഡുകളേന്തി നടത്തിയ പ്രകടനം ആശുപത്രിക്ക് സമീപം സമാപിച്ചു. ഷഫീഖ്, സിദ്ദിഖ്, ഷജീർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment