പടിഞ്ഞാറത്തറ :കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്, എ.പി. എച്ച്.സി. ഹോമിയോ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്കാരിക നിലയത്തിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് . പി. ബാലൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു . ജസീല ളംറത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർ പേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ അനിത.ടി.സി. മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണവും ഹോമിയോപ്പതിയും ബോധവൽക്കരണ ക്ലാസ്സ് എടുത്തു. വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജോസ് പി.എ ,
മെമ്പർ ബുഷറവൈശ്യൻ, പാലിയേറ്റീവ് സപ്പോർട്ടിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ടി കുഞ്ഞബ്ദുള്ള, ജോണി നന്നാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് മെമ്പർ സാജിദ നൗഷാദ് സ്വാഗതവും ഡോ.ഹസ്ന എം. കെ. നന്ദിയും പറഞ്ഞു