വയനാട് ചുരത്തിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു

Spread the News
വയനാട് ചുരത്തിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു

വൈത്തിരി: വയനാട് ചുരത്തിൽ ഒൻപതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു. വയനാട് ചുള്ളിയോട് കൊട്ടേങ്ങൽ റാഷിദ്(24) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കുണ്ടായ അപകടത്തിൽ സഹയാത്രികനായ ബന്ധു ഷെരീഫിനും പരിക്കേറ്റിരുന്നു.

Thamarassery churam Accident Man passes Away

ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാർ കൊക്കയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചുവെങ്കിലും റാഷിദ് ഇന്ന് കാലത്തു മരണപ്പെട്ടു.

Leave a Comment