താൽക്കാലിക പരിഹാരം; കൽപ്പറ്റ ടൗണിലെ ഇടവഴിയിലെ മാലിന്യം നീക്കി

Spread the News
താൽക്കാലിക പരിഹാരം; കൽപ്പറ്റ ടൗണിലെ   ഇടവഴിയിലെ മാലിന്യം നീക്കി

ക​ൽ​പ​റ്റ: ക​ൽ​പ​റ്റ ന​ഗ​രമ​ധ്യ​ത്തി​ന്‍റെ ഇ​ട​വ​ഴി​യി​ലെ പ്രാ​ഥ​മി​ക​കൃ​ത്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​സ​ഭ. മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ നി​ർ​ത്തു​ന്ന സ്റ്റോ​പ്പി​ന് സ​മീ​പം സ​പ്ലൈ​കോ റോ​ഡി​ലെ മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കി​യും സി.​സി.​ടി.​വി നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യു​മാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.ന​ഗ​ര​മ​ധ്യ​ത്തി​ലെ ഇ​ട​വ​ഴി മൂ​ത്ര​മൊ​ഴി​ക്ക​ൽ കേ​ന്ദ്ര​മാ​യി മാ​റി​യി​ട്ട് ഏ​റെ നാ​ളാ​യി​ട്ടും ഇ​തു​സം​ബ​ന്ധി​ച്ച പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടും വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ൻ വൈ​കി​യ​തി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടൊ​പ്പം ഇ​ട​വ​ഴി​യി​ൽ രാ​ത്രി​കാ​ല നി​രീ​ക്ഷ​ണ​ത്തി​നാ​യും സി.​സി.​ടി.​വി കാ​മ​റ​ക​ൾ അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബ്, സെ​ക്ര​ട്ട​റി അ​ലി അ​സ്ഹ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നേ​രി​ട്ടെ​ത്തി ഇ​ട​വ​ഴി വൃ​ത്തി​യാ​ക്കു​ന്ന പ്ര​വൃ​ത്തി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ടോ​യ് ല​റ്റ് സൗ​ക​ര്യ​മു​ള്ള​യി​ട​ങ്ങ​ളി​ൽ ബ​സു​ക​ൾ നി​ർ​ത്താ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കും. ഇ​തി​നാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ ട്രാ​ഫി​ക് അ​ഡ്വൈസറി ബോ​ർ​ഡ് യോ​ഗം ചേ​രും.

Leave a Comment