സുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും കരുതൽ മേഖലയിൽ ഉൾപ്പെടുന്നത് കർഷകർക്കും തൊഴിലാളികൾക്കും വലിയ ആശങ്ക ഉണ്ടാക്കുന്നതാണെന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോവുമെന്നും ഐ.എൻ.ടി.യു.സി പഞ്ചായത്ത് സമ്മേളനം വ്യക്തമാക്കി.
കാടും നാടും വേർതിരിച്ച് വന്യമൃഗങ്ങളിൽ നിന്ന് കൃഷിയും ജീവനും സംരക്ഷിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 700 രൂപയാക്കി ഉയർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. നൂൽപുഴ പഞ്ചയത്ത് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ടി.ജി. വിജയൻ അധ്യക്ഷത വഹിച്ചു. ഉമ്മർ കുണ്ടാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ശ്രീനിവാസൻ തൊവരിമല, സി.എ. ഗോപി, ജീനി, ബെന്നി കൈന്നിക്കൽ, ജോയി വടക്കനാട്, രാമചന്ദ്രൻ കൊട്ടനാട്, പി.വി. ഐസക്ക്, അനീഷ് പീലാക്കാവ്, ഒമന, പങ്കജം, ജയരാജൻ എന്നിവർ സംസാരിച്ചു. എ.കെ. ഗോപിനാഥൻ സ്വാഗതവും കെ.ഡി. ഷാജു നന്ദിയും പറഞ്ഞു.