

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. 30 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി വാവാട് സ്വദേശി വർലാട്ട് വീട്ടിൽ മുഹമ്മദ് ഡാനിഷ് ആണ് അറസ്റ്റിലായത്.
കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. പരിശോധനക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ പി.എ. ജോസഫ് നേതൃത്വം നൽകി.