സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

Spread the News
സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

കൽപറ്റ: കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച സംഭവത്തിൽ പ്രതികളെ കൽപറ്റ പൊലീസ് പിടികൂടി. മുണ്ടേരി തൈവളപ്പിൽ സുരേഷ് ബാബു (49), പുഴമുടി അപ്പണവയൽ മഞ്ഞിയോട്ടിൽ നൈജിൽ (32), കൽപറ്റ എമിലി കരിക്കാടംപൊയിൽ കെ.പി. അലി അഷ്കർ (48), അങ്കമാലി അങ്ങാടിക്കടവ് കൂരൻവീട് ജോബി ജോൺ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച മോട്ടോർ സ്കൂളിന്‍റെ പരിസരത്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. പിന്നീട് ഇത് എടുക്കാൻപോയ സമയം നാട്ടുകാർ സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു.

Leave a Comment