മദ്യലഹരിയിൽ തർക്കം: ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ

Spread the News
മദ്യലഹരിയിൽ തർക്കം: ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ

പുൽപള്ളി: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്‌തു. ചേകാടി തോണിക്കടവ് ടി.എസ്. ശേഖരൻ (52), തമിഴ്‌നാട്, നാഗപട്ടണം, പനീർശെൽവം കാതൻ (59) എന്നിവരെയാണ് പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

താമരശ്ശേരി മലപുറം അപ്പുറത്ത് പൊയ്യിൽ ലൈജുവാണ് (40) മരിച്ചത്. ലൈജുവിന്റെ സുഹൃത്ത് കൊല്ലം സ്വദേശി ഷഫീഖ് (35 ) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച‌ രാത്രി ഒമ്പതോടെയാണ് ലൈജുവും ഷഫീഖും താമസിക്കുന്ന ആനപ്പാറയിലെ ക്വാർട്ടേഴ്സിൽ വെച്ച് മദ്യലഹരിയിൽ സംഘർഷമുണ്ടായത്.

Leave a Comment