വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്തു

Spread the News
വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്തു

മാനന്തവാടി∙ വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് നേതാവ് സലീമിന്റെ ടയറുകടയിൽനിന്ന് 4 വടിവാൾ പിടിച്ചെടുത്തത്. സലീമിനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫിസിലും പരിശോധന നടത്തി.

പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. സംശയപ്പട്ടികയിലുള്ളവരുടെ വീടുകളിൽ ആവശ്യമെങ്കിൽ റെയ്ഡ് നടത്തണമെന്ന് എല്ലാ സ്റ്റേഷനുകളിലും വിവരം ലഭിച്ചിട്ടുണ്ട്.

Leave a Comment