ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
തെങ്ങു വീണ് പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആൾ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനിടയിൽ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. ചുരത്തിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്താൻ സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കോഴിക്കോട്, വയനാട് ജില്ല പൊലീസ് മേധാവികൾ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. 15 ദിവസത്തിനകം പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കണം. കേസ് ഫെബ്രുവരി 21ന് പരിഗണിക്കും. വീടിനു സമീപംനിന്ന … Read more